Loading ...

Home Gulf

കോവിഡ് -19: ആരോഗ്യനിയമ ഭേദഗതി ബില്‍ കുവൈത്ത് പാര്‍ലമെന്റ് പാസ്സാക്കി

കുവൈത്ത് സിറ്റി: നൂതന പകര്‍ച്ച വ്യാധികള്‍ സംജാതമായ സാഹചര്യത്തില്‍ ആരോഗ്യ നിയമ ഭേദഗതി ബില്‍ കുവൈത്ത് പാര്‍ലമെന്റ് പാസ്സാക്കി.കൈയടിയോടെയാണ് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹും മറ്റു ക്യാബിനറ്റ് അംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും ഐക്യകണ്ടേന ഭേദഗതി ബില്‍ പാസ്സാക്കിയത്. കോവിഡ് -19 പോലുള്ള പകര്‍ച്ച വ്യാധികള്‍ പരത്തുന്ന വിധത്തിലുള്ള നിയമ ലംഘനത്തെ നേരിടുന്നതിന് കടുത്ത ശിക്ഷ നടപ്പിലാക്കുന്ന കരടു ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പകര്‍ച്ച വ്യാധി രോഗങ്ങള്‍ മനഃപൂര്‍വം മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നത് അതീവ ഗുരുതരമായ നിയമ ലംഘനമായി കണക്കാക്കി 10 വര്‍ഷം വരെ തടവും 30000 ദിനാര്‍ വരെ പിഴയും ഈടാക്കുന്നതാണ് പുതിയ ആരോഗ്യ നിയമം.

Related News