Loading ...

Home Gulf

സൗ​ദി അ​റേ​ബ്യ​യി​ല്‍ ഇ​ഖാ​മ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ സൗ​ജ​ന്യ​മാ​യി പു​തു​ക്കി​ത്തു​ട​ങ്ങി

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യം പ്രാ​ബ​ല്യ​ത്തി​ലാ​യി. ലെ​വി​യോ മ​റ്റു​ ഫീ​സു​ക​ളോ ഇ​ല്ലാ​തെ ഇ​ഖാ​മ (റെ​സി​ഡ​ന്‍​റ്​ പെ​ര്‍​മി​റ്റ്) മൂ​ന്നു​മാ​സ​ത്തേ​ക്ക്​ സൗ​ജ​ന്യ​മാ​യി പു​തു​ക്കി​ന​ല്‍​കി​ത്തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍​ച്ച മു​ത​ല്‍ ഇൗ ​ന​ട​പ​ടി​ക്ക്​ തു​ട​ക്ക​മാ​യി. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ മാ​ത്ര​മ​ല്ല, അ​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും ഇ​ള​വ്​ ല​ഭി​ച്ചു. ആ​ശ്രി​ത​രു​ടെ​യും ഇ​ഖാ​മ​ക​ള്‍ പു​തു​ക്കു​ന്നു. സൗ​ദി പാ​സ്​​പോ​ര്‍​ട്ട്​ വി​ഭാ​ഗം (ജ​വാ​സാ​ത്ത്) സ്വ​യ​മേ​വ​യാ​ണ്​ പു​തു​ക്കു​ന്ന​ത്.ഇ​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കു​ക​യോ ജ​വാ​സ​ത്തി​നെ നേ​രി​ട്ട്​ സ​മീ​പി​ക്കു​ക​യോ വേ​ണ്ട. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ല്ലാ​വ​ര്‍​ക്കും എ​സ്.​എം.​എ​സ്​ ല​ഭി​ച്ച​പ്പോ​ഴാ​ണ് ത​ങ്ങ​ളു​ടെ ഇ​ഖാ​മ​ക​ള്‍ പു​തു​ക്കി​യ വി​വ​രം പ്ര​വാ​സി​ക​ള്‍ അ​റി​യു​ന്ന​ത്. നാ​ടു​ക​ളി​ല്‍ അ​വ​ധി​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ഇ​ഖാ​മ​ക​ളും ഇ​തേ​പോ​ലെ പു​തു​ക്കി​യി​ട്ടു​ണ്ട്. മാ​ര്‍ച്ച്‌ 18നും ​ജൂ​ണ്‍ 30നും ​ഇ​ട​യി​ല്‍ ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​രാ​ണ്​ ഇൗ ​ആ​നു​കൂ​ല്യ​ത്തി​​െന്‍റ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. ഇൗ ​മൂ​ന്നു​മാ​സ കാ​ല​യ​ള​വും പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഇ​ഖാ​മ ഫീ​സ്, ലെ​വി, ആ​ശ്രി​ത ലെ​വി തു​ട​ങ്ങി ഒ​രു സ​ര്‍​ക്കാ​ര്‍ ഫീ​സും ഇൗ ​മൂ​ന്നു​മാ​​സ​ത്തേ​ക്ക്​ ന​ല്‍​കേ​ണ്ട. ആ​ശ്രി​ത​രു​മാ​യി ക​ഴി​യു​ന്ന വി​ദേ​ശി​ക​ള്‍​ക്കും ഇ​ത്​ ഇ​ര​ട്ട നേ​ട്ട​മാ​ണ്. ലെ​വി ഇ​ന​ത്തി​ല്‍ വ​ന്‍​തു​ക ലാ​ഭി​ക്കാ​ന്‍ അ​വ​ര്‍​ക്ക്​ ക​ഴി​യു​ന്നു. നാ​ട്ടി​ല്‍ അ​വ​ധി​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും ഇ​ഖാ​മ പു​തു​ക്കു​ന്ന​തി​നാ​ല്‍ അ​വ​രു​ടെ എ​ക്​​സി​റ്റ്​/​എ​ന്‍​ട്രി വി​സ​യെ സം​ബ​ന്ധി​ച്ച്‌​ ആ​ശ​ങ്ക വേ​ണ്ട. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െന്‍റ പോ​ര്‍​ട്ട​ലി​ല്‍​നി​ന്ന്​ ആ ​വി​സ​യു​ടെ​യും കാ​ലാ​വ​ധി നീ​ട്ടി​യെ​ടു​ക്കാം. ചി​ല​ര്‍ ലെ​വി അ​ട​ക്കു​ന്ന​തി​നാ​യി പ​ണം അ​ബ്ഷീ​റി​ല്‍ അ​ട​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​തു​ക ന​ഷ്​​ട​മാ​യി​ട്ടി​ല്ല. നി​ല​വി​ല്‍ ഇ​ഖാ​മ തു​ക അ​ട​ച്ച​വ​ര്‍ക്കും മൂ​ന്നു​മാ​സം അ​ധി​ക​മാ​യി കാ​ലാ​വ​ധി ല​ഭി​ച്ചി​ട്ടു​ണ്ട്, അ​താ​യ​ത്​ 15 മാ​സ​ത്തേ​ക്ക്​ പു​തു​ക്കു​ന്നു​ണ്ട്. അ​ല്ലാ​ത്ത​വ​ര്‍​ക്ക്​ ഇ​പ്പോ​ള്‍ സ്വ​യ​മേ​വ പു​തു​ക്കി​യ മൂ​ന്നു​മാ​സ കാ​ല​യ​ള​വി​നു​​ശേ​ഷം സാ​ധാ​ര​ണ രീ​തി​യി​ല്‍ ലെ​വി​യും ഫീ​സും അ​ട​ച്ച്‌ അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തേ​ക്ക്​​ ഇ​ഖാ​മ പു​തു​ക്ക​ണം. അ​ടു​ത്ത​മാ​സം കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​രു​ടേ​തു​​വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​തു​ക്കി​യ​ത്. ജൂ​ണ്‍ 30വ​രെ കാ​ലാ​വ​ധി​യി​ലെ ബാ​ക്കി​യു​ള്ള​വ​രു​ടെ​യും വ​രും മ​ണി​ക്കൂ​റു​ക​ളി​ല്‍ പു​തു​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആശ്രിതരുടെ ഇഖാമ മൂന്നുമാസത്തേക്ക്​ സൗജന്യമായി പുതുക്കികിട്ടുമെങ്കിലും ഇൗ കാലയളവിന്​​ ശേഷം ഒരു വര്‍ഷത്തേക്ക്​ പുതുക്കു​േമ്ബാള്‍ മൊത്തം 15 മാസത്തെയും ലെവി കൊടുക്കണമെന്ന്​ ബന്ധപ്പെട്ട വകുപ്പ്​ അറിയിച്ചു.

Related News