Loading ...

Home Gulf

പ്രവാസികള്‍ക്ക് ആശ്വാസം: എക്‌സിറ്റ്, എന്‍ട്രി വിസകള്‍ മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കും

പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സൗദി ഭരണകൂടം. നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികളുടെ കൈയിലുള്ള എക്‌സിറ്റ് / എന്‍ട്രി വിസകള്‍ സൗജന്യമായി പുതുക്കി നല്‍കാന്‍ ഉത്തരവ്. കാവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വിസ് ഉള്‍പ്പെടെയുള്ള ഗതാഗതങ്ങള്‍ നിരോധിച്ചത് മൂലം പുറത്തുപോകാനാവതെ രാജ്യത്ത് കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.അതിനാല്‍ ഈ കാലയളവില്‍ അനുവദിച്ച മുഴുവന്‍ എക്‌സിറ്റ് / എന്‍ട്രി വിസകളും പ്രത്യേക ഫീസോ നടപടിക്രമങ്ങളോ ഇല്ലാതെ സ്വമേധയാ പുതുക്കിക്കിട്ടുമെന്നും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ധനകാര്യമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ജവാസത്ത് വിസകള്‍ പുതുക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം, എക്‌സിറ്റ് / എന്‍ട്രി വിസയില്‍ സ്വന്തം നാടുകളില്‍ പോയവരുടെ കാര്യം ഈ അറിയിപ്പില്‍ വ്യക്തമാക്കുന്നില്ല.

Related News