Loading ...

Home Gulf

സൗദിയില്‍നിന്ന് പ്രവാസികള്‍ അയയ്‌ക്കുന്ന പണത്തില്‍ വന്‍ ഇടിവ്

ദമ്മാം :  à´¸àµ—ദിയില്‍നിന്ന് പ്രവാസികള്‍ അയയ്‌ക്കുന്ന പണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ പ്രവാസികള്‍ അയച്ച സംഖ്യയുടെ കണക്കു പ്രകാരമാണ് വന്‍ ഇടിവു രേഖപ്പെടുത്തിയത്. 2015 ജൂലായ് മാസത്തെ അപേക്ഷിച്ച് 2016ല്‍ പ്രവാസികള്‍ അയച്ച സംഖ്യയില്‍ വന്‍ കുറവാണ് ഉണ്ടായത്.2016 ജൂലായില്‍ പ്രവാസികള്‍ നാടുകളിലേക്കു അയച്ചത് 5.5 ബില്ല്യന്‍ റിയാലാണ്. എന്നാല്‍ 2015 വര്‍ഷം ജൂലായില്‍ ഇത് 10.3 ബില്ല്യന്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 15.8 ബില്ല്യന്‍ റിയാലാണ് അയച്ചത്.മാത്രമല്ല 41 മാസത്തില്‍തന്നെ ഏറ്റവും വലിയ കുറവാണ് ജൂലായ് മാസത്തില്‍ രേഖപ്പെടുത്തിയതെന്ന് സൗദി മോണിറ്ററിംഗ് റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചു പ്രമുഖ പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. എണ്ണ വിലയിടിവുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് വിദേശികളയച്ച പണത്തില്‍ ഇടിവു രേഖപ്പെടുത്തിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Related News