Loading ...

Home Gulf

പ്രവാസികളുടെ മൃതദേഹങ്ങള്‍ അയക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

ദുബായ്: ദുബായില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുടെ ഭാഗമായി നിരവധി ഇന്ത്യക്കാരാണ് ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. à´ˆ സാഹചര്യത്തില്‍ അടിയന്തരാവശ്യങ്ങളുള്ള പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്. പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ അയക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.അതേസമയം മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. à´¦àµà´¬à´¾à´¯à´¿à´²àµâ€ നിന്ന്കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാനത്തില്‍ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങള്‍ ചെെന്നെ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ കിടക്കുകയാണ്. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നിശ്ചലമായതാണ് പ്രവാസികള്‍ ഇത്തരത്തിലൊരു പ്രതിസന്ധി നേരിടാന്‍ കാരണമായത്.

Related News