Loading ...

Home Gulf

കുവൈത്തിൽ 115 പേർ കോവിഡ്​ ​ രോഗമുക്​തരായി; 215 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു.

കുവൈത്ത്​ സിറ്റി: കുവൈത്തിൽ രോഗമുക്​തരുടെ എണ്ണത്തിലും പുതിയ സ്ഥിരീകരണത്തിലും റെക്കോർഡ്​ വർധന. 115 പേർ രോഗമുക്​തി നേടിയപ്പോൾ 215 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഒരു ബംഗ്ലാദേശി മരിച്ചു. ഇതോടെ മരണം 15 ആയും ആകെ കോവിഡ്​ സ്ഥിരീകരിച്ചവർ 2614 ആയും ആയും വർധിച്ചു. 1986 പേരാണ്​ ചികിത്സയിലുള്ളത്​. 60 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ 27 പേരുടെ നില ഗുരുതരമാണ്​. ഇതുവരെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ച ശേഷം രോഗമുക്​തി നേടിവരുടെ എണ്ണം 613 ആണ്​.85 ഇന്ത്യക്കാർക്കാണ്​ വെള്ളിയാഴ്​ച വൈറസ്​ സ്ഥിരീകരിച്ചത്​. ബ്രിട്ടനിൽനിന്ന്​ വന്ന ഏഴ്​ കുവൈത്തികൾക്ക്​ കോവിഡ്​ ബാധിച്ചു. എട്ട്​ കുവൈത്തികൾ, 25 ബംഗ്ലാദേശികൾ, 31 ഈജിപ്​തുകാർ, 25 പാകിസ്ഥാനികൾ, അഞ്ച്​ നേപ്പാളികൾ, നാല്​ ശ്രീലങ്കക്കാർ, നാല്​ ലബനീസ്​ പൗരന്മാർ, മൂന്ന്​ ബിദൂനികൾ, മൂന്ന്​ ഇറാൻ പൗരന്മാർ, സൗദി, ജോർഡൻ, സിറിയ, സുഡാൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള  ഓരോരുത്തർക്കും â€‹ നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ ബാധിച്ചത്​. ആറ്​ കുവൈത്തികൾ, ഒരു ബിദൂനി, ഒരു യമൻ പൗരൻ, ഒരു ശ്രീലങ്കക്കാരൻ എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല

റിപ്പോർട്ട്: ജെയ്സൺ കുവൈറ്റ് 

Related News