Loading ...

Home Gulf

യു.എ.ഇയില്‍ നിന്നയച്ച മൃതദേഹങ്ങള്‍ തിരിച്ചയച്ചത് വേദനാജനകം -ഇന്ത്യന്‍ അംബാസിഡര്‍

ദുബൈ: യു.à´Ž.ഇയില്‍ മരിച്ച മൂന്ന്​ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന്​ യു.à´Ž.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍. കോവിഡോ മറ്റേതെങ്കിലും പകരുന്ന രോഗങ്ങളോ മൂലമല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാത്രമാണ്​ എല്ലാവിധ പരിശോധനകളും നടത്തി സാക്ഷ്യപത്രങ്ങള്‍ നേടിയ ശേഷം ഇന്ത്യയിലേക്ക്​ അയക്കുന്നത്​.എന്നാല്‍ അങ്ങിനെ കഴിഞ്ഞ ദിവസം അയച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന്​ യു.à´Ž.ഇയിലേക്ക് തിരിച്ചയക്കപ്പെട്ടത്​. . അതേ സമയം കോറേണ വിഷയവുമായി ബന്ധപ്പെട്ടാണോ മൃതദേഹം തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും കോവിഡ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയക്കുന്നില്ലെന്നും അംബാസഡര്‍ വ്യക്തമാക്കി. à´ªàµà´°à´¶àµâ€Œà´¨à´‚ പരിഹരിക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണന്നും അദ്ദേഹം അറിയിച്ചു.വിമാനത്തില്‍ നിന്ന്​ ഇറക്കാന്‍ പോലും അനുവദിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചയക്കുകയായിരുന്നു. ജഗസീര്‍ സിംങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബുദബിയിലേക്ക് തന്നെ തിരിച്ചെത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി കരഞ്ഞ് അപേക്ഷിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ലെന്ന്​ ആക്ഷേപമുണ്ട്​.യാത്രാ വിമാനങ്ങള്‍ക്ക്​ അനുമതിയില്ലാത്തതിനാല്‍ വ്യവസായികളുടെയും കാര്‍ഗോ കമ്ബനികളുടെയും കനിവില്‍ ഒ​േട്ടറെ പ്രയാസങ്ങള്‍ സഹിച്ച്‌​ കാര്‍ഗോ വിമാനങ്ങളിലാണ്​ മൃതദേഹങ്ങള്‍ അയച്ചു വന്നിരുന്നത്​.

Related News