Loading ...

Home Gulf

കുവൈത്തില്‍ ഓട്ടോമൊബൈല്‍ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കി

കുവൈത്ത് സിറ്റി: ഓട്ടോമൊബൈല്‍ അനുബന്ധ സ്ഥാപനങ്ങള്‍ നിബന്ധനകളോടെ പ്രവര്‍ത്തിക്കുവാന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

വര്‍ക്ക് ഷോപ്പുകള്‍ , ഓട്ടോ സ്പെയര്‍ പാര്‍ട്‌സുകള്‍ വില്‍പ്പന നടത്തുന്ന കടകള്‍ എന്നിവയാണ് പുനരാരംഭിക്കുക. തുടര്‍ നടപടികള്‍ക്കായി കുവൈറ്റ് മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ രാജ്യത്തേക്ക് കുവൈത്തികളെ തിരിച്ചു കൊണ്ടുവരുന്ന വിഷയവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. à´¤à´¿à´°à´¿à´šàµà´šàµà´µà´°àµà´¨àµà´¨à´µà´°àµ† വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ടന്നും രോഗസംശയമുള്ളവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കൂടുതല്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിട്ടുണ്ടന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാ അറിയിച്ചു. ധനമന്ത്രാലയമാണ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നത്.

കുവൈത്ത് അമീറീനോടും കിരീടാവകാശിയോടുമുള്ള ജനങ്ങളുടെ കൃതജ്ഞത മന്ത്രിസഭ രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു രൂപപ്പെട്ട സാമ്ബത്തിക പ്രത്യാഘാതങ്ങളെയും പ്രതികൂല ഫലങ്ങളെയും അവഗണിക്കരുതെന്നും പൗരന്മാര്‍ക്ക് ആ ഭാരങ്ങള്‍ കെട്ടിവയ്ക്കരുതെന്ന ആഹ്വാനം കര്‍ശനമായി പാലിക്കും. അതോടനുബന്ധിച്ച്‌ ഇടപാടുകാര്‍ക്ക് പ്രതിമാസ ഗഡുക്കളുടെ കാലതാമസം പരിശോധിക്കാനുള്ള ധനമന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന മന്ത്രിസഭ ചര്‍ച്ച ചെയ്തു. രാജ്യത്തെ അസാധാരണമായ സാഹചര്യങ്ങളാല്‍ പൗരന്മാരുടെ ഫണ്ടിന്‍റെയും ഫാമിലി ഫണ്ടിന്‍റെയും ഇടപാടുകാര്‍ക്ക് പ്രതിമാസ കുടിശിക പിരിവ് ഏപ്രില്‍ വരെ ആറുമാസത്തേക്ക് മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. യെമനില്‍ ഏപ്രില്‍ 23 വരെ ഒരു മാസത്തേക്ക് പൂര്‍ണ വെടിനിര്‍ത്തലിനുള്ള സഖ്യസേനയുടെ പ്രഖ്യാപനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു.

Related News