Loading ...

Home Gulf

പ്രവാസികളുടെ മടക്കയാത്ര: യു.എ.ഇയിലും എംബസി വിവരശേഖരണം തുടങ്ങി

ദുബൈ: പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ആദ്യപടിയായി യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയും വിവരശേഖരണം തുടങ്ങി. മടക്കയാത്ര ആസൂത്രണം ചെയ്യാന്‍ മാത്രമാണ് രജിസ്ട്രേഷനെന്നും മടക്കയാത്ര സംബന്ധിച്ച മറ്റുതീരുമാനങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അബൂദബി ഇന്ത്യന്‍ എംബസി അറിയിച്ചു.മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ എംബസിയുടെയോ കോണ്‍സുലേറ്റി​​െന്‍റയോ വെബ്സൈറ്റ്​ മുഖേനെ പേര് രജിസ്​റ്റര്‍ ചെയ്യണം. യു.എ.ഇയിലുള്ളവര്‍ www.cgidubai.gov.in എന്ന സൈറ്റിലാണ് രജിസ്​റ്റര്‍ ചെയ്യേണ്ടത്. പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് രജിസ്ട്രേഷന്‍ എന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും രജിസ്ട്രേഷന്‍ നിര്‍വഹിക്കണം. കമ്ബനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. യാത്രവിമാനങ്ങള്‍ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും അറിയിപ്പില്‍ പറയുന്നു. നേരത്തേ നോര്‍ക്കയില്‍ രജിസ്​റ്റര്‍ ചെയ്തവരും എംബസി സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്യേണ്ടി വരും.

Related News