Loading ...

Home Gulf

ഗള്‍ഫ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2788 : ആറ് മലയാളികള്‍ ഉള്‍പ്പെടെ 21 പേര്‍ മരണപ്പെട്ടു

റിയാദ് : സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2788. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആണ് ഇക്കാര്യം അറിയിച്ചത്. 21 പേരാണ് ഇതുവരെ മരണപ്പെട്ടു. ആറു പേര്‍ മലയാളികളാണ് , അഞ്ച് പേര്‍ മഹാഷ്ട്ര സ്വദേശികളും ബാക്കി 10 പേര്‍. തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41 ),പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), മക്കയില്‍ മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57), ഉനൈസയില്‍ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) എന്നിവരാണ് മരിച്ച മലയാളികള്‍.

Related News