Loading ...

Home Gulf

ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം ബു​ധ​നാ​ഴ്ച

ന്യൂ​ഡ​ല്‍​ഹി: വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ഹ​യി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള ആ​ദ്യ വി​മാ​നം ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ. ഞാ​യ​റാ​ഴ്ച റ​ദ്ദാ​ക്കി​യ വി​മാ​ന​മാ​ണ് ബു​ധ​നാ​ഴ്ച എ​ത്തു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ആ​ദ്യ വി​മാ​ന​മാ​ണി​ത്.

ഞാ​യ​റാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട്ടേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന വി​മാ​ന​മാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ക​രി​പ്പൂ​രി​ല്‍​നി​ന്ന് തി​രി​ച്ച്‌ ദോ​ഹ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​വീ​സ് മു​ട​ങ്ങു​ക​യാ​യി​രു​ന്നു. à´¸à´¾â€‹à´™àµà´•àµ‡â€‹à´¤à´¿â€‹à´• കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ര്‍​വീ​സ് മു​ട​ങ്ങി​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഖ​ത്ത​റി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ സ​ര്‍​വീസു​ക​ള്‍ ന​ട​ത്തു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. അ​തേ​സ​മ​യം, ടി​ക്ക​റ്റ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​തി​നാ​ലാ​ണ് ഖ​ത്ത​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്.

ടി​ക്ക​റ്റ് ചാ​ര്‍​ജ് ഈ​ടാ​ക്കി​യാ​ല്‍ ര​ക്ഷാ​ദൗ​ത്യ​മാ​യ​ല്ല, കൊ​മേ​ഴ്സ്യ​ല്‍ ഫ്ലൈ​റ്റ് ആ​യി ക​ണ​ക്കാ​ക്കും എ​ന്ന​താ​ണ് കാ​ര​ണം. പ​ണം ഈ​ടാ​ക്കി​യു​ള്ള സ​ര്‍​വീ​സി​ന് ത​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ ഖ​ത്ത​ര്‍ അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

15 ഗ​ര്‍​ഭി​ണി​ക​ളും ഇ​രു​പ​തു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 181 യാ​ത്ര​ക്കാ​ര​രാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്.

Related News