Loading ...

Home Gulf

എണ്ണവിലത്തകര്‍ച്ച: നികുതി കൂട്ടി സൗദി

റി​യാ​ദ്: കോ​വി​ഡും എ​ണ്ണ​വി​ല​യി​ടി​വും സൗ​ദി​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു ജീ​വി​ത​ഭാ​രം കൂ​ട്ടു​ന്നു. വാ​റ്റ് മൂ​ന്നി​ര​ട്ടി​യാ​യി. സ​ര്‍​ക്കാ​രി​ല്‍​നി​ന്നു​ള്ള അ​ല​വ​ന്‍​സ് ത​ത്കാ​ലം നി​ര്‍​ത്തി​വ​യ്ക്കും. വ​ന്പ​ന്‍ പ്രോ​ജ​ക്‌​ടു​ക​ളി​ലെ 2600 കോ​ടി ഡോ​ള​ര്‍ (1.96 ല​ക്ഷം കോ​ടി രൂ​പ) നി​ക്ഷേ​പം നീ​ട്ടി​വ​ച്ചു.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന നി​കു​തി (വാ​റ്റ്) അ​ഞ്ചു​ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 15 ശ​ത​മാ​ന​മാ​ക്കി. ജൂ​ലൈ ഒ​ന്നി​ന് ഇ​തു പ്രാ​ബ​ല്യ​ത്തി​ലാ​കും.

സൗ​ദി സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ര​ണ്ടു​വ​ര്‍​ഷം മു​ന്പ് ന​ല്‍​കി​ത്തു​ട​ങ്ങി​യ​താ​ണ് പ്ര​തി​മാ​സം ആ​യി​രം റി​യാ​ല്‍ (19,560 രൂ​പ) കോ​സ്റ്റ് ഓ​ഫ് ലി​വിം​ഗ് അ​ല​വ​ന്‍​സ്. à´œàµ‚​ണ്‍ ഒ​ന്നു​മു​ത​ല്‍ ഇ​തു ന​ല്‍​കു​ന്ന​ത​ല്ലെ​ന്ന് ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ല്‍ ജ​ഡാ​ന്‍ അ​റി​യി​ച്ചു. 15 ല​ക്ഷ​ത്തോ​ളം സൗ​ദി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​രാ​യു​ണ്ട്. 1350 കോ​ടി ഡോ​ള​ര്‍ ഒ​രു​വ​ര്‍​ഷം ഇ​തി​നു ചെ​ല​വു​ണ്ട്. എ​ന്നാ​ല്‍ ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള സി​റ്റി​സ​ണ്‍ അ​ക്കൗ​ണ്ട് അ​ല​വ​ന്‍​സ് തു​ട​രും.

ക്രൂ​ഡ്‌ഓ​യി​ല്‍ വി​ല 30 ഡോ​ള​റി​ന​ടു​ത്തേ​ക്ക് താ​ണ​ത് സൗ​ദി അ​റേ​ബ്യ​യു​ടെ സാ​ന്പ​ത്തി​ക ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം ത​ക​ര്‍​ത്തി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി ഇ​ന​മാ​ണ് ക്രൂ​ഡ് ഓ​യി​ല്‍. സൗ​ദി​അ​റേ​ബ്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം ഒ​രു​കൊ​ല്ലം​കൊ​ണ്ട് 24 ശ​ത​മാ​നം കു​റ​ഞ്ഞു. ഈ​വ​ര്‍​ഷം ഹ​ജ്ജ് അ​ട​ക്ക​മു​ള്ള ഇ​സ്‌ലാ​മി​ക തീ​ര്‍​ഥാ​ട​ന​ങ്ങ​ള്‍ വി​ല​ക്കി​യ​തും രാ​ജ്യ​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ല്‍ സാ​ര​മാ​യ കു​റ​വു​വ​രു​ത്തും. കോ​വി​ഡ് പ്ര​തി​രോ​ധ​ച്ചെ​ല​വു​ക​ള്‍ ഇ​തി​നു പു​റ​മേ​യാ​ണ്.

ഗ​ള്‍​ഫ് കോ​ഓ​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ലെ ആ​റു രാ​ജ്യ​ങ്ങ​ളും ഇ​ക്കൊ​ല്ലം സാ​ന്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ലാ​കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്) പ്ര​വ​ചി​ക്കു​ന്ന​ത്.

ആ​ധു​നി​ക​കാ​ല​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ലാ​ത്ത വ ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ് രാ​ജ്യ​മെ​ന്നു ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി എ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.
എ​ണ്ണ​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം 24 ശ​ത​മാ​നം കു​റ​ഞ്ഞ​തോ​ടെ ജ​നു​വ​രി-​മാ​ര്‍​ച്ചി​ലെ സ​ര്‍​ക്കാ​ര്‍ വ​ര​വ് 22 ശ​ത​മാ​നം ഇ​ടി​ഞ്ഞു. മൂ​ന്നു​മാ​സ​ത്തെ ബ​ജ​റ്റ് ക​മ്മി 3400 കോ​ടി റി​യാ​ല്‍ (68000 കോ​ടി രൂ​പ) ആ​യി.

Related News