Loading ...

Home Gulf

വിസ പിഴയുള്ളവര്‍ക്കും രാജ്യം വിടാന്‍ യു.എ.ഇ അനുമതി നല്‍കി

ദുബൈ: രാജ്യത്ത്​ വിസ കാലാവധി കഴിഞ്ഞ്​ പിഴയൊടു​ക്കണമെന്ന ഭയത്താല്‍ കഴിയുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്ത. എല്ലാത്തരം വിസകളുടെയും പിഴ ഒഴിവാക്കാനും പിഴയടക്കാതെ രാജ്യം വിടാനും യു.à´Ž.à´‡ അനുമതി നല്‍കി. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. മെയ്​ 18ന്​​ ശേഷം മൂന്ന്​ മാസത്തിനുള്ളില്‍ രാജ്യം വിടുന്നവര്‍ക്കാണ്​ ഇൗ ആനുകൂല്യം ലഭ്യമാകുക.നേരത്തെ മാര്‍ച്ച്‌​ ഒന്നിന്​ ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്ക്​ പിഴ അടക്കേണ്ടതില്ല എന്ന്​ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന്​ മുന്‍പും വിസ കാലാവധി അവസാനിച്ചവര്‍ക്ക്​ ആശ്വാസം പകരുന്ന തീരുമാനമാണ്​ പുതിയ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്​. à´Žà´®à´¿à´±àµ‡à´±àµà´±àµâ€‹à´¸àµâ€‹ ​െഎ.à´¡à´¿, വര്‍ക്ക്​ പെര്‍മിറ്റ്​ എന്നിവയുടെ കാലാവധി അവസാനിച്ചതി​​െന്‍റ പേരില്‍ നടപടി നേരിടുന്നവരും പിഴ അടക്കേണ്ടതില്ലെന്ന്​ ഫെഡറല്‍ അതോറിറ്റി ആന്‍ഡ്​ സിറ്റിസണ്‍ഷിപ്പ്​ വക്​താവ്​ ബ്രിഗേഡിയര്‍ ഖാമിസ്​ അല്‍ കാബി പറഞ്ഞു. ഇങ്ങനെ രാജ്യത്തിന്​ പുറത്തുപോകുന്നവര്‍ക്ക്​ പിന്നീട്​ തിരിച്ചുവരുന്നതിന്​ തടസമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കുന്നതിനാല്‍ ഫലത്തില്‍ പൊതുമാപ്പി​​െന്‍റ പ്രയോജനമാണ് പ്രവാസികള്‍ക്ക് ലഭിക്കുക. പിഴയുള്ളതിനാല്‍ പ്രത്യേക വിമാനങ്ങളില്‍ പോലും നാടണയാന്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് സ്വദേശത്തേക്ക്​ മടങ്ങാന്‍ തീരുമാനം സഹായിക്കും

Related News