Loading ...

Home Gulf

പ്രവാസി വെല്‍ഫെയര്‍ ഫോറം: ടിക്കറ്റുകള്‍ക്കുള്ള രജിസ്​ട്രേഷന്‍ ബുധനാഴ്​ച അവസാനിക്കും

മസ്​കത്ത്​: കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന്​ ഒമാനില്‍ മടങ്ങുന്നവര്‍ക്ക്​ പ്രവാസി വെല്‍ഫെയര്‍ ഫോറം നല്‍കുന്ന ടിക്കറ്റുകള്‍ക്കായുള്ള രജിസ്​ട്രേഷന്‍ ബുധനാഴ്​ച അവസാനിക്കും. ഒമാനില്‍ നിന്ന്​ മടങ്ങുന്ന അമ്ബത്​ പേര്‍ക്കാണ്​ ടിക്കറ്റുകള്‍ നല്‍കുക. ബുധനാഴ്​ച അര്‍ധരാത്രി വരെ ടിക്കറ്റുകള്‍ക്കായി അപേക്ഷിക്കാമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഗള്‍ഫില്‍ നിന്ന്​ മടങ്ങുന്ന 300 പ്രവാസികളുടെ യാത്രാചെലവ്​ വഹിക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സംസ്​ഥാന കമ്മിറ്റിയുടെ തീരുമാനത്തി​​െന്‍റ അടിസ്​ഥാനത്തിലാണ്​ ഇത്​. എംബസി യാത്രാനുമതി നല്‍കിയവരില്‍ നിന്ന്​ അര്‍ഹരായവരെയാണ്​ ടിക്കറ്റ്​ നല്‍കാനായി തെരഞ്ഞെടുക്കുക. ജോലി നഷ്​ടപ്പെട്ടവര്‍, താഴ്​ന്ന വരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ വനിതകള്‍, കോവിഡ്​ രോഗ മുക്​തി നേടിയ താഴ്​ന്ന വരുമാനക്കാര്‍ എന്നിവരെയാണ്​ ഇതിനായി പരിഗണിക്കുക. à´•àµ‚ടുതല്‍ വിവരങ്ങള്‍ക്ക്​ ഫോണ്‍: 968 9624 5146 (ഫൈസല്‍ റഹ്​മാന്‍), 968 9814 2315 (സനോജ്​).

Related News