Loading ...

Home Gulf

പ്രവാസികളെയും കൊണ്ട് കുവൈറ്റില്‍ നിന്ന് കണ്ണൂര്‍ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം പുറപ്പെട്ടു

കുവൈറ്റ് സിറ്റി - വന്ദേഭാരത് മിഷന്‍റെ ഭാഗമായി ഗള്‍ഫില്‍ നിന്നും 4 വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് യാത്ര നടത്തിയത്. ഇന്ന് കുവൈറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള സര്‍വ്വീസാണ് ഇന്ന് നടന്നത്. 10 കുട്ടികളുള്‍പ്പെടെ 188 യാത്രക്കാരുമായി 2.40 ഓടെയാണ് എയര്‍ഇന്ത്യ വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. വന്ദേ ഭാരത് മിഷന്‍്റെ രണ്ടാം ഘട്ടത്തില്‍ മൂന്ന് സര്‍വ്വീസുകളാണ് കുവൈത്തില്‍ നിന്നുള്ളത്. തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ സര്‍വ്വീസ് നാളെ നടത്തും. ഹൈദരാബാദിലേക്കാണ് മൂന്നാമത്തെ സര്‍വ്വീസ് .
ഗര്ഭിണികള്‍, അടിയന്തിര ചികിത്സ ലഭ്യമാകേണ്ടവര്‍, സന്ദര്‍ശനവിസയിലെത്തി കുടുങ്ങിയ വയോധികര്‍, കുട്ടികള്‍ എന്നിവരാണ് ഇന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍. à´Žà´‚ബസി തയ്യാറാക്കിയ പട്ടിക അനുസരിച്ചു എയര്‍ ഇന്ത്യ ഇമെയില്‍ വഴിയാണ് ടിക്കറ്റുകള്‍ കൈമാറിയത്. രാജ്യത്ത് മുഴുവന്‍ സമയ കര്‍ഫ്യു നിലവിലുള്ളതിനാല്‍ വിമാന താവളത്തിലേക്ക് പോകുന്നതിന് ടിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
വന്ദേഭാരത് ദൗത്യത്തിന്‍റെ രണ്ടാംഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുമാി 149 വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഗര്‍ഭിണികളും ജോലിനഷ്ടപ്പെട്ടവരും രോഗികളും ഉള്‍പ്പെടെ നിരവധിപേരാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി എംബസി യില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.

Related News