Loading ...

Home Gulf

വ്യോമയാന രംഗത്ത് ഇനി പരിഷ്കരിച്ച നിയമാവലികളുമായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍

ദോഹ: വ്യോമയാന രംഗത്ത് സുരക്ഷക്കും കാര്യക്ഷമതക്കും ബഹുമുഖ വികസനത്തിനും പര്യാപ്തമാകുന്ന പരിഷ്കരിച്ച നിയമാവലികള്‍ നടപ്പാക്കാന്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍  അതോറിറ്റി തീരുമാനിച്ചു. 
ഭാവിയില്‍ വ്യോമയാനരംഗത്തുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാന്‍ തക്ക ശേഷിയുള്ള ‘സാങ്കതിക നിയമങ്ങളുടെ പരിഷ്കരണമാണ്’ വ്യോമ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖത്തര്‍ വ്യോമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏല്ലാ മന്ത്രാലയങ്ങളുമായും സഹകരിച്ചാണ് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്ന് ബുധനാഴ്ച ക്യു.സി.à´Ž.à´Ž അറിയിച്ചു. ഈമാസം ഒന്നുമുതല്‍ പ്രാവര്‍ത്തികമാകുന്ന രീതിയില്‍  à´Žà´²àµà´²à´¾ രാജ്യത്തെ എയര്‍ ലൈനുകളിലും, എയര്‍ലൈനുകളുടെ പ്രവര്‍ത്തനങ്ങളിലും, പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിലും, വിമാനം പറപ്പിക്കുന്നതിനാവശ്യമായ അനുമതിക്കും, കുറ്റമറ്റ രീതിയിലുള്ള അറ്റകുറ്റപണികള്‍ക്കുള്ള സംവിധാനങ്ങള്‍ക്കും  à´…നുയോജ്യമാകുന്ന രീതിയിലാണ് പുതിയ നിയമാവലികള്‍ നടപ്പാക്കിലാക്കുന്നവരുന്നത്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് à´ˆ മേഖലയിലെ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും അങ്ങനെ വന്നാല്‍, ലോകത്തെ അത്യാധുനിക വ്യോമയാന നിയമങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുകുമെന്നും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല നാസര്‍ തുര്‍ക്കി അല്‍ സുബീ പറഞ്ഞു. കഴിഞ്ഞ ഒരു ദശകമായി യൂറോപ്യന്‍ വ്യോമ മേഖലകളില്‍ നടപ്പാക്കിയ രീതിയിലുള്ള ‘വ്യോമയാന നിയമങ്ങളുടെ ആധുനികവത്കരണ’മാണ് ക്യു.സി.à´Ž.à´Ž ലക്ഷ്യമിടുന്നതെന്നും 
എന്നാല്‍, യൂറോപ്യന്‍ യൂനിയനെപ്പോലെ, നിയമപരിഷ്കരണത്തിനായി  27 രാഷ്ട്രങ്ങള്‍  à´¸à´®à´µà´¾à´¯à´¤àµà´¤à´¿à´²àµ†à´¤àµà´¤àµ‡à´£àµà´Ÿà´¤àµà´ªàµ‡à´¾à´²àµà´³àµà´³ സങ്കീര്‍ണതകള്‍ ഖത്തറിന് അഭിമുഖീകരിക്കേണ്ടതില്ലന്നും, ഖത്തറില്‍ വ്യോമ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഒരു കുടക്കീഴിലാണെന്നും അല്‍ സുബീ പറഞ്ഞു. വിശദ ചര്‍ച്ചകള്‍ക്കും അവലോകനത്തിനും ശേഷം തയാറാക്കിയ കരട് വ്യവസ്ഥകളാണ് ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചത്. ഏവിയേഷന്‍  à´ªàµà´°à´µà´°àµâ€à´¤àµà´¤à´¨à´™àµà´™à´³àµà´®à´¾à´¯à´¿ ബന്ധപ്പെട്ട പുതിയ വ്യവസ്ഥകളും, വിമാനജോലിക്കാരുമായി ബന്ധപ്പെട്ട നിയമാവലികളും ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.caa.gov.qa  à´²à´­àµà´¯à´®à´¾à´£àµ. 2017-ഓടെ വ്യോമ ഗതാഗതം, വ്യോമ മേഖലയിലെ ഭരണനിര്‍വഹണം, വിമാനത്താവളം, ഡ്രോണുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമങ്ങളും പരിഷ്കരിക്കും.

Related News