Loading ...

Home Gulf

കുവൈത്തില്‍ 665 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമ്പത്​​ മരണം

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവര്‍ 21,967 ആയി. ഒമ്ബത്​പേര്‍ കൂടി മരിച്ചതോടെ കോവിഡ്​ മരണം 165 ആയി.തിങ്കളാഴ്​ച 504 പേര്‍ ഉള്‍പ്പെടെ 6621 പേര്‍ രോഗമുക്​തി നേടി. ബാക്കി 15,181 പേരാണ്​ ചികിത്സയിലുള്ളത്​. ഇതില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 273,812 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഫര്‍വാനിയ ഗവര്‍ണറേറ്റ്​ 200, ഹവല്ലി ഗവര്‍ണറേറ്റ്​ 130, അഹ്​മദി ഗവര്‍ണറേറ്റ്​ 190, ജഹ്​റ ഗവര്‍ണറേറ്റ്​ 90, കാപിറ്റല്‍ ഗവര്‍ണറേറ്റ്​ 55 എന്നിങ്ങനെയാണ്​ പുതിയ കേസുകള്‍.റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ ജലീബ്​ അല്‍ ശുയൂഖ്​ 62, ഫര്‍വാനിയ 43, ഹവല്ലി 44, ഖൈത്താന്‍ 37 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു.

Related News