Loading ...

Home Gulf

സൗദിയില്‍ കര്‍ഫ്യു നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു

റിയാദ്: കര്‍ഫ്യു നിയന്ത്രണങ്ങള്‍ പടിപടിയായി എടുത്തു കളയാനും രാജ്യത്തെ സാധാരണ ജീവിതം പുനഃസ്ഥാപിക്കാനും സൗദി ഭരണകൂടം തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ നിലനില്‍ക്കുന്ന 24 മണിക്കൂര്‍ കര്‍ഫ്യു നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന മേയ് 28 (വ്യാഴം) മുതല്‍ 30 (ശനി) വരെയാണ്. ആദ്യ ഘട്ടം തുടങ്ങുന്നത്. മക്ക ഒഴികെയുള്ള പ്രവിശ്യകളിലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. വ്യാഴാഴ്ച മുതല്‍ സ്വകാര്യ വാഹങ്ങളില്‍ രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞു 3 വരെ മക്ക ഒഴികെയുള്ള പ്രവിശ്യകളിലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേക അനുമതി ആവശ്യമുണ്ടാകില്ല.

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാവുന്നതാണ്. à´‡à´°àµ ഹറമുകള്‍ ഒഴികെയുള്ള പള്ളികളില്‍ ജുമുഅ നമസ്കാരം ആരംഭിക്കാനും കഫേ, റസ്റ്ററന്‍റുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കുന്നതിനും അനുമതി ലഭിക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നിയന്ത്രണങ്ങളും നീക്കും. ഉംറ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

രണ്ടാം ഘട്ടത്തില്‍ 31 മുതല്‍ ജൂണ്‍ 2 വരെയാണ്. ഈ ദിവസങ്ങളില്‍ യാത്ര ഇളവുകള്‍ കാലത്ത് 6 മുതല്‍ രാത്രി 8 വരെ മക്ക ഒഴികെയുള്ള പ്രവിശ്യകളില്‍ ലഭിക്കും. ജൂണ്‍ 21 നു ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും 24 മണിക്കൂറും യാത്ര ചെയ്യാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ജൂണ്‍ 5 മുതല്‍ (വെള്ളി) മുതല്‍ രാജ്യത്തെ പള്ളികളില്‍ ജുമുഅ ആരംഭിക്കും.

Related News