Loading ...

Home Gulf

ഗള്‍ഫില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങളോട് കടുത്ത അവഗണന

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങളും കുടുംബങ്ങളും അവഗണിക്കപ്പെടുന്നതായി പ്രവാസികള്‍. മരണപ്പെട്ടവരുടെ കുടുംബത്തോട് ഒരു ആശ്വാസ വാക്ക് പോലും പറയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.ക്വാറൻ്റൈനിൽ കഴിയുവാനുള്ള ചെലവുകളും പ്രവാസികൾ സ്വയം വഹിക്കണമെന്ന പ്രഖ്യാപനവും സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി.കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ ദിവസവും നിരവധി മലയാളികളാണ് മരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ മണലാരണ്യത്തിൽ  പൊലിയുന്ന à´ˆ ജീവനുകളെ കുറിച്ചോ അവരുടെ കുടുംബത്തെ കുറിച്ചോ കേരളത്തില്‍ ഒരിടത്തും ആരും ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഇതാണ് പ്രവാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചത്.ആശങ്കയുടെ മുള്‍മുനയില്‍ പട്ടിണി കിടന്ന് ജീവതം തള്ളി നീക്കുന്ന മലയാളി സമൂഹം ഇത്രമേല്‍ അവഗണന നേരിടേണ്ടി വരുന്നത് എന്തിനാണ്. മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞ് കൂടുന്ന നൂറ് കണക്കിന് മലയാളികളാണ് ചികിത്സയിലുള്ളത്. തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറൻ്റൈനിൽ കഴിയുവാനുള്ള ചെലവുകളും സ്വയം വഹിക്കണമെന്ന പ്രഖ്യാപനം കൂടി വന്നതോടെ സർക്കാരിനെതിരിൽ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുന്നു.

ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന സർക്കാർ സംവിധാനങ്ങൾ മൌനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്. പ്രവാസികളുടെ പണം കൊണ്ടാണ് നമ്മള്‍ കഞ്ഞി കുടിക്കുന്നതെന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തെല്ലൊന്നുമല്ല പ്രവാസികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. എന്നാല്‍ അതിന് ശേഷം അവരുടെ ഭീതിജനകമായ സാഹചര്യങ്ങളെ കുറിച്ച് ആരുമൊന്നും പറയാത്തതെന്തെന്ന് പ്രവാസികൾ ചോദിക്കുന്നു.


Related News