Loading ...

Home Gulf

സൗദിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസ്സി

റിയാദ് : സൗദി അറേബ്യയില്‍
ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ക്ക് ഭാഗികമായി ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ ആപ്ലിക്കേഷന്‍ സെന്ററുകള്‍ വഴി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
റിയാദിലെ രണ്ടു സെന്ററുകളിലും അല്‍ഖോബാറിലും ജൂണ്‍ 3 മുതലും ദമാം, ജുബൈല്‍, ബുറൈദ, ഹെയ്ല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 7 മുതലുമാണ് സേവനങ്ങള്‍
ആരംഭിക്കുക. ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട്‌ 5 മണിവരെ സേവനം ലഭ്യമാണ് എന്നും എംബസ്സി അറിയിച്ചു.
തിരക്ക് ഒഴിവാക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനുമായി à´šà´¿à´² നടപടികള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. à´ªà´¾à´¸àµâ€Œà´ªàµ‹à´°àµâ€à´Ÿàµà´Ÿàµà´®à´¾à´¯à´¿ ബന്ധപ്പെട്ട അല്ലെങ്കില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍‌കൂര്‍
അനുമതി നേടിയിരിക്കണം. ഇല്ലാത്ത അപേക്ഷകരെ സെന്ററുകളില്‍. പ്രവേശിക്കാന്‍ അനുവദിക്കില്ല.
[email protected] à´Žà´¨àµà´¨ വിലാസത്തിലോ 920006139 എന്ന നമ്ബറില്‍ കോള്‍ സെന്റര്‍ വഴിയോ മുന്‍‌കൂര്‍ അനുമതി നേടാം. അപേക്ഷകനല്ലാതെ ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. അനുമതി ലഭിച്ച അപേക്ഷകര്‍ എംബസ്സി നിശ്ചയിച്ചിട്ടുള്ള സമയത്ത് കേന്ദ്രങ്ങളില്‍ എത്തിയിരിക്കണം. മാസ്ക് ഇല്ലാത്ത ഒരു അപേക്ഷകനെയും അനുവദിക്കില്ല.
സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചിരിക്കുകയും വേണം
പാസ്‌പോര്‍ട്ടുകള്‍ ഇതിനകം കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ഉടന്‍ കാലാവധിന് കഴിയുന്നതോ, ഇക്കാമകള്‍ പുതുക്കാന്‍ ആവശ്യമായതോ ആയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.അപേക്ഷകര്‍‌ ആരോഗ്യ സംബന്ധിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി പാലിക്കുകയും എല്ലായ്‌പ്പോഴും തിരക്ക് ഒഴിവാക്കുകയും വേണം. പ്രവേശനത്തിന് മുമ്ബായി ഓരോ അപേക്ഷകന്റെയും താപനില പരിശോധിക്കും. അതിനാല്‍ രോഗ ലക്ഷണങ്ങളുള്ള അപേക്ഷകര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നും എംബസ്സി സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്

Related News