Loading ...

Home Gulf

സൗദിയില്‍ ഫേസ് മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1000 റിയാല്‍ പിഴ

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം പുതിയ നടപടികള്‍ സ്വീകരിക്കുന്നു .രാജ്യത്ത് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്ന് (മെയ് 31 )പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് പ്രകാരം പുറത്തിറങ്ങുന്ന വ്യക്തികള്‍ മുഖവും വായും അവരണം ചെയ്യുന്ന രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് പിഴയൊടുക്കേണ്ട ശിക്ഷയായി പരിഗണിക്കും. 1000 - റിയാലാണ് പിഴ ചുമത്തുക (19,400 രൂപ ഏകദേശ കണക്കില്‍ ) വ്യക്തികള്‍ തന്നെ à´ˆ പിഴ അടക്കേണ്ടി വരും. à´°à´£àµà´Ÿà´¾à´‚ തവണയും മാസ്കില്ലാതെ പിടികൂടിയാല്‍ പിഴ ഇരട്ടിക്കും .ഷോപ്പിംഗ് സെന്ററുകള്‍ ,മാളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്ബോള്‍ ശരീരോഷ്മാവ് പരിശോധിക്കുന്നത് തടയുക, പരിശോധനയില്‍ കൂടിയ താപ നില രേഖപ്പെടുത്തിയാല്‍ തുടര്‍ പരിശോധനക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക എന്നിവയും 1000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം.സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്ബ് ശരീരോഷ്മാവ് പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക, നിശ്ചിത ഇടങ്ങളില്‍ സാനിറ്ററൈസര്‍ ലഭ്യമാക്കുക, ജീവനക്കാര്‍ മാസ്‌കും കയ്യുറയും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇവ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു.അതേ സമയം കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയാല്‍ ഇന്ന് മുതല്‍ 15 വയസില്‍ താഴെ ഉള്ളവര്‍ക്കും കടകളിലും മാര്‍ക്കറ്റുകളിലും പോകുന്നതിന് തടസ്സം ഉണ്ടാവുകയില്ല .ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും നിര്‍ത്തിവെച്ച ഓഫറുകള്‍ തുടരാവുന്നതും ആണ് .രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ 480 പേരാണ് മരിച്ചത് .രോഗം ബാധിച്ചവരുടെ എണ്ണം 83384 ആയി രോഗമുക്തരുടെ എണ്ണം 58883ഉം ആയിട്ടുണ്ട് .

Related News