Loading ...

Home Gulf

ചൂടിൽ കുളിരുമായി ദുബായ് വേനൽവിസ്മയം നാളെ മുതൽ

ദുബായ്∙ ചൂടിൽ കുളിരുപകരാൻ ദുബായ് വേനൽ വിസ്മയം(ഡിഎസ്എസ്) വ്യാഴാഴ്ച ആരംഭിക്കും. 45 ദിവസം നീണ്ടുനിൽക്കുന്ന വേനലവധിക്കാലത്തെ ഗൾഫിലെ ഏറ്റവും വലിയ വിനോദ–വിജ്ഞാനോത്സവം സെപ്റ്റംബര്‍ അഞ്ചിന് സമാപിക്കും.

Laila Suhai
ലൈലാ സുഹൈൽ.
കുടുംബത്തിന് ഒന്നടങ്കം ആസ്വദിക്കാവുന്ന, പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത പരിപാടികൾ, ബഗ്സ് ബണ്ണി, ട്വീറ്റി–സിൽവസ്റ്റർ, പവർ റേഞ്ചേഴ്സ്, സൂപ്പർ മെഗാ ഫോഴ്സ്, ദി അമേസിങ് വേൾഡ് ഓഫ് ഗംബാൾ, സോണിക് ദ് ഹെഡ്ജ്ഹോഗ് എന്നീ പരിപാടികൾ അരങ്ങേറും. ഇതോടൊപ്പം ഷോപ്പിങ്ങിനുള്ള ഒട്ടേറെ അവസരങ്ങൾ ഉണ്ടാകും.ലക്ഷക്കണക്കിന് ദിർഹം സമ്മാനം നൽകുന്ന നറുക്കെടുപ്പുകളും പതിനെട്ടാമത് ഡിഎസ്എസിൽ ഇടംപിടിച്ചിട്ടുണ്ട്. ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റിട്ടെയ്ൽ എസ്റ്റാബ്ളിഷ്മെന്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മൊധേഷ് വേൾഡാണ് ഡിഎസ്എസിന്റെ ഏറ്റവും വലിയ ആകർഷണം.നിറഞ്ഞ ചിരിയുമായി മഞ്ഞക്കുപ്പായക്കാരൻ ലോകത്തെങ്ങുനിന്നുമുള്ള കുട്ടികളെ വരവേൽക്കും. ഇപ്രാവശ്യം വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ സന്ദർശകരെ വിസ്മയിപ്പിക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റിട്ടെയ്ൽ എസ്റ്റാബ്ളിഷ്മെന്റ് സിഇഒ ലൈലാ മുഹമ്മദ് സുഹൈൽ പറഞ്ഞു.പ്രധാന പരിപാടികൾ∙ ലോക പ്രിമിയർ: വാട്ട് സ്റ്റോൾ മൈ ചിക്കൻ?. 26ന് സെന്‍ട്രൽ ഗലേറിയ, മാൾ ഓഫ് ദ് എമിറേറ്റ്സ്. വൈകിട്ട് അഞ്ചര, 6.45, രാത്രി എട്ട്.∙ ബഗ്സ് ബണ്ണിയുടെ വുൻ വാബിത് വുൻ. ദെയ്റ സിറ്റി സെന്റർ. ഓഗസ്റ്റ് എട്ട് മുതൽ 17 വരെ.∙ ട്വീറ്റി ആൻഡ് സിൽവസ്റ്ററിന്റെ നൈറ്റ് ടൈം കാപേർസ്. മിർദിഫ് സിറ്റി സെന്റർ. 29 മുതൽ ഓഗസ്റ്റ് ഏഴ് വരെ.∙ പവർ റേഞ്ചേഴ്സ് സൂപ്പർ മെഗാഫോഴ്സ്. ദുബായ് മാളിലെ സ്റ്റാർ ആർട്രിയം. 20 മുതൽ ഓഗസ്റ്റ് 26 വരെ.∙ സോണിക് ദ് ഹെഡ്ജ്ഹോഗ്. ഇബ്നു ബത്തൂത്ത മാൾ. ഓഗസ്റ്റ് 30 മുതൽ സെപ്തംബർ അഞ്ച് വരെ.∙ ദി അമേസിങ് വേൾഡ് ഓഫ് ഗംബാൾ. ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ. 23 മുതൽ 29 വരെ.കൂടാതെ, അറബ് ലോകത്തെ പ്രമുഖ ഗായകരായ ഡയാന ഹദ്ദാദ്, നവാൽ കുവൈത്തിയ, അബ്ദുല്ല റുവൈഷിദ് എന്നിവർ അണിനിരക്കുന്ന സംഗീത പരിപാടി 23നും 24നും ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് റാഷിദ് ഹാളിൽ നടക്കും.

Related News