Loading ...

Home Gulf

കോവിഡ്​ വ്യാപനം തടയാന്‍ സൗദി; ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ മനപൂര്‍വം ലംഘിക്കുന്ന പ്രവാസികള്‍ക്ക്​ നാട്​ കടത്തും

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇളവുകള്‍ കൂടുതല്‍ ജാഗ്രതയോടെ നല്‍കുകയുണ്ടായി. എന്നാല്‍ തന്നെയും ഇളവുകള്‍ നിയമങ്ങളോടൊപ്പം പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഇത്തരം സാഹചര്യത്തില്‍ നാടുകടത്തുന്നതുള്‍പ്പടെയുള്ള ശിക്ഷയാണ് സൗദി നല്‍കി വരുന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ മനപൂര്‍വം ലംഘിക്കുന്ന വിദേശികള്‍ക്ക്​ നാട്​ കടത്തുന്നതടക്കമുള്ള ശിക്ഷയുണ്ടാകുമെന്ന്​​ സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.അതായത് മൂക്കും വായയും മറയാ​തെ മാസ്​ക്​ ധരിക്കുക, പൊതുവിടങ്ങളില്‍ സമൂഹ അകലം പാലിക്കാതിരിക്കുക, പൊതു സ്വകാര്യ മേഖലകളില്‍ പ്രവേശിക്കു​േമ്ബാള്‍ ശരീരോഷ്​മാവ്​ പരിശോധനക്ക്​ വിസമ്മതിക്കുക, ശരീരോഷ്​മാവ്​ 38 ഡിഗ്രി സെല്‍ഷ്യസിന്​ മുകളില്‍ ഉയരു​േമ്ബാള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതിരിക്കുക എന്നീ നടപടികള്‍ നിയമലംഘനമായി തന്നെ കണക്കാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.എന്നാല്‍ അത്തരം ​'​പ്രോ​േട്ടാകോളുകളു'ടെ ലംഘനത്തിന്​ ആദ്യതവണ 1,000 റിയാല്‍ പിഴയുണ്ടാകുന്നതായിരിക്കും. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും വ്യക്തമാക്കുകയാണ്. അതേസമയം രാജ്യ​ത്ത്​ താമസിക്കുന്ന വിദേശിയാണെങ്കില്‍ പിഴ ചുമത്തിയ ശേഷം നാടുകടത്തുകയും സൗദിയിലേക്ക് പുനപ്രവേശിക്കുന്നത്​ വിലക്കുകയും ചെയ്യുന്നതായിരിക്കും. ഇത്തരം നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക ഒഴികെയുള്ള മേഖലകളില്‍ ടോള്‍ ഫ്രീ നമ്ബരായ 999ല്‍ അറിയിക്കേണ്ടതാണ്. മക്ക മേഖലയില്‍ 911 എന്ന നമ്ബറിലാണ്​ അറിയിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുകയുണ്ടായി.

Related News