Loading ...

Home Gulf

കുവൈത്തില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പുതിയ പദ്ധതികൾ

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു 
റെസിഡന്‍സി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയും നിയമനിര്‍മാണം നടത്തിയും വിദേശികള്‍ക്ക് ക്വാട്ട സമ്ബ്രദായം നടപ്പിലാക്കിയും പ്രതിസന്ധി പരിഹരിക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ജനസംഖ്യാ സമിതിക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചതായി പാര്‍ലമെന്‍ററി മാനവ വിഭവശേഷി വികസന സമിതി തലവന്‍ ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു.

രാജ്യത്ത് ജോലി ചെയ്യുന്നതിനു വിദേശികള്‍ക്കുള്ള കാലയളവ് പരമാവധി 15 വര്‍ഷമായി പരിമതപ്പെടുത്തുമെന്നും അടുത്ത മൂന്നു വര്‍ഷത്തേക്ക് വിദേശികള്‍ക്കുള്ള നിയമനം നിരോധിക്കുന്നുമെന്നും സൂചനകളുണ്ട്. à´œà´¨à´¸à´‚ഖ്യാപരമായ ഘടനയെ സന്തുലിതമാക്കുന്നതിനായി രാജ്യത്തെ വിദേശി സമൂഹങ്ങള്‍ക്കായി ക്വാട്ടസമ്ബ്രദായം നടപ്പിലാക്കുന്നതിനോടൊപ്പം നിലവില്‍ മറ്റു രാജ്യങ്ങളുമായി തുടരുന്ന നയതന്ത്ര ബന്ധത്തെ ബാധിക്കാത്ത വിധത്തില്‍ നിബന്ധനകളോടെ നിയമ നിര്‍മാണത്തില്‍ മാറ്റം വരുത്തും. വിസിറ്റിംഗ് വീസയെ റെസിഡന്‍സി വീസയാക്കി മാറ്റാന്‍ അനുവദിക്കാതിരിക്കുക, സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിദേശികള്‍ക്ക് ജോലിമാറ്റം അനിവാദിക്കാതിരിക്കുക, 60 വയസിനു മുകളിലുള്ള വിദേശികള്‍ക്ക് റെസിഡന്‍സി അനുവദിക്കാതിരിക്കുക, വിദേശികളില്‍ നിന്നും ഈടാക്കുന്ന ഫീസുകളില്‍ വര്‍ധന നടപ്പിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണയില്‍ ഉണ്ടെന്ന് അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 3,300,000 വിദേശികളും 1,400,000 സ്വദേശികളുമാണ് കുവൈത്തില്‍ കഴിയുന്നത്. ജനസംഖ്യയുടെ 70 ശതമാനം വരുന്ന വിദേശി ജനസംഖ്യ കുവൈത്ത് ജനസംഖ്യക്ക് ആനുപാതകമായ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും മറ്റ് ഏജന്‍സികളും.

നേരത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുവാന്‍ നിശ്ചിത ക്വാട്ട സമ്ബ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് അംഗങ്ങള്‍ കരട് ബില്ല് അവതരിപ്പിച്ചിരുന്നു. ബില്ലിലെ നിര്‍ദ്ദേശ പ്രകാരം കുവൈത്ത് ജനസംഖ്യക്ക് ആനുപാതകമായ ശതമാന നിരക്കായിരിക്കണം നിലവില്‍ വിദേശ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള രാജ്യക്കാര്‍ക്കും അനുവദിക്കുക. ആകെ വിദേശി ജനസംഖ്യ കുവൈത്തി ജനസംഖ്യക്ക് തുല്യമായിരിക്കണമെന്നാണ് ബില്ലിലെ പ്രധാന ശിപാര്‍ശ. പുതിയ ബില്‍ നിയമമായാല്‍ വിദേശ ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായി തുടരുന്ന ഇന്ത്യക്കാരില്‍ മഹാ ഭൂരിപക്ഷവും തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന അവസ്ഥയായിരിക്കും സംജാതമാവുക.

Related News