Loading ...

Home Gulf

യു.എഇയിൽ കോവിഡ് വ്യാപനം കുറഞ്ഞു

മൂന്ന് ദശലക്ഷത്തിലേറെ ടെസ്റ്റുകൾ നടത്തി, രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയ യു.എ.ഇയിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ. സഞ്ചാര നിയന്ത്രണം നിലനിൽക്കുന്ന അബൂദബിയിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് അനുമതി കൂടാതെ യാത്ര ചെയ്യാം. അതേസമയം സൗദി അറേബ്യയിൽ മരണസംഖ്യ ഉയരുകയാണ്.1939 പേരാണ് ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ 1091ഉം സംഭവിച്ചത് സൗദി അറേബ്യയിലാണ്. ഗള്‍ഫിലെ മൂന്നര ലക്ഷം രോഗികളിൽ ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരും സൗദിയിൽ തന്നെ. മരണ സംഖ്യയിലും രോഗവ്യാപനത്തിലും സൗദിക്ക് തൊട്ടു പിന്നിൽ ഉണ്ടായിരുന്ന യു.എ.ഇയുടെ ചിത്രം മാറി. 295 മരണവും 43000 രോഗികളും മാത്രമാണ് യു.എ.ഇയിൽ. ഖത്തറും കുവൈത്തും യു.എ.ഇക്ക് മുന്നിലാണ്. രോഗവ്യാപനം ഫലപ്രദമായി അമർച്ച ചെയ്യാൻ സാധിച്ചുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഇളവുകൾ യുഎഉഇ ഏർപ്പെടുത്തിയിരിക്കുന്നത്.ദുബൈയിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായി. ഷോപ്പിങ് മാളുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും പ്രവേശന അനുമതി നൽകി. നേരത്തെ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും കുട്ടികൾക്കും മാളുകളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. പബ്ലിക് പാർക്കുകൾ മുതൽ ബീച്ചുകൾ വരെയുള്ള വിനോദകേന്ദ്രങ്ങളിൽ ഇന്ന് മുതൽ വിലക്കുകളില്ലാത്ത പ്രവേശനം അനുവദിച്ചിരിക്കുകയാണ്. സാംസ്കാരിക കേന്ദ്രങ്ങളും വായനാ ശാലകളും ബീച്ച്, പാർക്ക് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളും പൂർണമായും പ്രവർത്തന സജ്ജമായി. രാത്രികാല നിയന്ത്രണം പക്ഷെ കുറച്ചു കാലം കൂടി തുടർന്നേക്കും.

Related News