Loading ...

Home Gulf

സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേമെന്റ് നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക് സംവിധാനം വഴി കാശ് അടക്കല്‍ നിര്‍ബന്ധമാക്കുന്നു. ജൂലൈ 28 മുതല്‍ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഏതെങ്കിലും ഒരു ഇ-പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അടുത്ത മാസം റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഇ-പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പറഞ്ഞു. ഇതിനകം ഇ-പേമെന്റ് സംവിധാനം നിര്‍ബന്ധമാക്കാത്ത മുഴുവന്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ആഗസ് 25 മുതല്‍ ഇ-പേമെന്റ് സംവിധാനം നിര്‍ബന്ധമാക്കും. ഇതോടെ രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേമെന്റ് നിര്‍ബന്ധമാവും. 14 മാസത്തെ ഇടവേളയില്‍ പടിപടിയായി രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേമെന്റ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അവസാന ഘട്ടങ്ങളാണ് ജൂലൈ 28 മുതലും ആഗസത് 25 മുതലും നടപ്പാക്കുന്നത്. ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും കഴിഞ്ഞ മാസം മുതല്‍ ഇ-പേമെന്റ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. ഇ-പേമെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News