Loading ...

Home Gulf

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ജൂലൈ 27 ന് തുറക്കും

ദമ്മാം : കോവിഡ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി നാലു മാസം മുമ്ബ് അടച്ച സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ജൂലൈ 27 ന് തുറക്കുമെന്ന് റിപ്പോര്‍ട്ട് . മാര്‍ച്ച്‌ ഏഴിനാണ് കിംഗ് ഫഹദ് കോസ്‌വേ അടച്ചത്.
ദിവസവും പതിനായിരക്കണക്കിന് ആളുകള്‍ ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കോസ്വേ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട യാത്രാമാര്‍ഗമാണ്. സൗദി വ്യാപാര മേഖലയിലെ ചരക്കുനീക്കങ്ങളുടെ പ്രധാന ഇടനാഴി കൂടിയാണിത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റോഡ് അടച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ ഇതോടെ പ്രതിസന്ധിയിലായി. സൗദി അരാംകോ ഉള്‍പ്പെടെയുള്ള കമ്ബനികളില്‍ ജോലിചെയ്യുന്ന നിരവധി പേര്‍ ബഹ്റൈനില്‍ താമസിക്കുകയും നിത്യവും സൗദിയിലെത്തി ജോലിചെയ്യുകയും ചെയ്യുന്നവരാണ്. à´•à´Ÿà´²àµâ€à´ªà´¾à´¤ അടഞ്ഞതോടെ ഇവരില്‍ അധികം പേരും സൗദിയില്‍ കുടുങ്ങിപ്പോയി.അനിശ്ചിതകാലത്തേക്ക് കോസ്വേ അടക്കുമ്ബോള്‍ ഇത്രകാലം നീണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല . സൗദിയില്‍ ലോക് ഡൗണ്‍ പിന്‍വലിക്കുകയും ജനജീവിതം സാധാരണ ഗതിയിലാവുകയും ചെയ്തതു മുതല്‍ കോസ്വേ തുറക്കുന്ന വാര്‍ത്തക്കായി കാതോര്‍ത്തിരിക്കുകയാണ് സൗദിയിലെ സ്വദേശികളും വിദേശികളും.സൗദിയില്‍ കുടുങ്ങിയ ബഹ്റൈന്‍ വിസയുള്ളവര്‍ക്ക് തിരികെപ്പോകാന്‍ അനുമതി നേരത്തെ നല്‍കിയിരുന്നെങ്കിലും അവിടെ കുടുങ്ങിയവര്‍ക്ക് തിരികെ വരാന്‍ സാധിക്കുമായിരുന്നില്ല. സൗദിയിലും ബഹ്റൈനിലുമുള്ള കച്ചവട മേലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ടാക്സി സേവനം നടത്തുന്നവര്‍ക്കും കോസ്വേ തുറക്കുന്നത് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് .കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ 1.1 കോടി ടൂറിസ്റ്റുകള്‍ എത്തിയതായാണ് കണക്ക്. ഇതില്‍ 90 ലക്ഷവും സൗദികളായിരുന്നു. കിംഗ് ഫഹദ് കോസ് വേ വഴി ദിവസേന ശരാശരി 75,000 പേര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.ജൂലൈ 27 മുതല്‍ സൗദി ടൂറിസ്റ്റുകളെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ ബഹ്‌റൈനിലെ ടൂറിസം, വിനോദ മേഖല തയാറെടുപ്പിലാണ്.അതേ സമയം നിലവിലെ സാഹചര്യത്തില്‍ മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും കോസ്വേ പ്രവര്‍ത്തിക്കുക എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Related News