Loading ...

Home Gulf

സൗദിയില്‍ ചൂട് കൂടുന്നു ; മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കും

റിയാദ് : സൗദി അറേബ്യയില്‍ ചൂട് കൂടുന്നു .നിലവില്‍ 44 ഡിഗ്രി താപനിലയാണ് അനുഭവപ്പെടുന്നത് .വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നുണ്ട് .ഈ സമയങ്ങളില്‍ ശരീരത്ത് നിന്ന് ജലാംശം നഷ്ടപെടുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത് . മധ്യാഹ്ന വിശ്രമ നിയമം കഴിഞ്ഞ മാസം (ജൂണ്‍ ) 15 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു .ഇതനുസരിച്ച്‌ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് സെപ്റ്റംബര്‍ 15 വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാനും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റിനിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്.അതേ സമയം അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്ബനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് 3000 റിയാല്‍ (59100 രൂപ ഏകദേശ കണക്കില്‍ ) തോതില്‍ പിഴ ചുമത്തും നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴയായി ലഭിക്കും

Related News