Loading ...

Home Gulf

കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 703 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 538 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 50644 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 41001 ഉം ആയി ഉയർന്നു. ഇന്ന് അഞ്ചു മരണം ആണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് മരണ സംഖ്യ 373 ആയി.പുതിയ രോഗികളിൽ 463 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 131 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 115 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 209 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 68 പേർക്കും ജഹറയിൽ നിന്നുള്ള 180 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നിലവിൽ 9270 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 152 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3351 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 409335 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related News