Loading ...

Home Gulf

കാലാവസ്ഥ തടസ്സമായി; ഹോപ് പേടക വിക്ഷേപണം 17ന്

ദുബൈ :യു എ ഇയുടെ ചൊവ്വ ഗ്രഹ പര്യവേഷണ കുതിപ്പ് ഈ മാസം17 ന് പുലര്‍ച്ചെ ആരംഭിക്കും. ഇന്നാണ് ഉദ്ദേശിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ തടസ്സമായി. ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഹോപ് പേടകം ബഹിരാകാശത്തേക്ക് പറക്കുമ്ബോള്‍ യു എ ഇ പുതിയൊരു ചരിത്രം കുറിക്കും. ചൊവ്വയെ കീഴടക്കാന്‍ കെല്‍പുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നായി യു എ ഇ മാറും. നാളെ രാത്രി പിന്നിടുമ്ബോള്‍ യു എ ഇ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ അസാധാരണമായ കുതിപ്പിലേക്ക് ഉയരും. യു എ ഇ നിര്‍മിച്ച പേടകം ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ചൊവ്വ ഗ്രഹത്തെ ലക്ഷ്യമാക്കി പറന്നുയരും. യു എ ഇ അങ്ങിനെ ലോക വന്‍ ശക്തികളുടെ കൂട്ടത്തിലാകും.യു എ ഇയുടെ 'ഹോപ്' ജാപ്പനീസ് റോക്കറ്റിന് മുകളില്‍ 00:47:00ന് യു എ ഇ സമയം 17ന് പുലര്‍ച്ചെ അറബ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും അഭിലാഷങ്ങളും വഹിക്കും. 495,000,000 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കി 2021 ല്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തുമ്ബോള്‍ ചൊവ്വയുടെ അന്തരീക്ഷത്തെയും അതിന്റെ പാളികളെയും കുറിച്ച്‌ പൂര്‍ണമായ ചിത്രം നല്‍കുന്ന ആദ്യ പേടകമാകും ഇത്. ചരിത്രം സൃഷ്ടിയുടെ പിറവിക്ക് കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. അറബിയിലാണ് കൗണ്ട് ഡൗണ്‍. #FirstArabicCountdown ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുന്നു.13 ന് അബുദാബിയിലെ പ്രധാന കേന്ദ്രങ്ങള്‍ അലങ്കരിച്ചു. ഹോപ്പിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന വിക്ഷേപണ പ്രക്രിയ ആനിമേറ്റഡ് വീഡിയോ കാണിക്കുന്നു. അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത് വരെയുണ്ട്.
ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലായിരിക്കും നിരീക്ഷണം. ഇവിടത്തെ സ്വദേശി എഞ്ചിനീയര്‍മാരും വിദഗ്ധരും ഈ നിര്‍ണായക ദൗത്യത്തിന് തയ്യാറെടുക്കുകയാണ്.
അല്‍ ഖവാനീജിലെ ബഹിരാകാശ കേന്ദ്രത്തിലെ സംഘമാണ് ഹോപിനെ നിരീക്ഷിക്കുക. വിക്ഷേപണം നടന്നയുടന്‍ അവര്‍ നിയന്ത്രണം ഏറ്റെടുക്കും.
റോക്കറ്റില്‍ നിന്ന് വിക്ഷേപിച്ച നിമിഷം തൊട്ട് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നതുവരെ കണ്ണും കാതും മനസ്സും കൂര്‍പ്പിക്കണം. ആദ്യ 30 ദിവസങ്ങളില്‍ എല്ലാ ഡാറ്റയും റെക്കോര്‍ഡുചെയ്യും. ചൊവ്വയിലേക്കുള്ള 493,500,000 കിലോമീറ്റര്‍ യാത്രക്കുള്ള ബാറ്ററിക്കു ശക്തി പകരാന്‍ ആവശ്യമായ ഊര്‍ജം സോളാര്‍ പാനലുകള്‍ നല്‍കും. പക്ഷേ നിരീക്ഷണ സംഘം ഇത് ഉറപ്പാക്കണം.
അടുത്ത വര്‍ഷമാണ് പേടകം ചൊവ്വയില്‍ എത്തുക. എമിറേറ്റ്‌സ് മാര്‍സ് മിഷന്റെ (ഇഎംഎം) ഡെപ്യൂട്ടി പ്രോജക്‌ട് മാനേജര്‍ സക്കറിയ അല്‍ ഷംസിയുടെ നേതൃത്വത്തിലാണ് 'എം ബി ആര്‍ എസ് സി നിരീക്ഷണ സംവിധാനം' പ്രവര്‍ത്തിക്കുക. ആദ്യ മാസത്തിനുശേഷം, ടീം ഏഴ് മാസത്തേക്ക് ആഴ്ചയില്‍ രണ്ടുതവണ നിരീക്ഷണം നടത്തും. ഓരോ ബന്ധപ്പെടലും ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കും.

Related News