Loading ...

Home Gulf

അബുദാബിയിൽ അതിവേഗ പാതയില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ പിഴ

അതിവേഗ പാതയില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.എക്സ്പ്രസ് ഹൈവേയില്‍ വേഗം കുറച്ച്‌ വാഹനമോടിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണു നടപടി. ഇടത് ലെയ്ന്‍ അഥവാ വേഗപാതയില്‍ ഇതര വാനങ്ങള്‍ക്ക് വഴി കൊടുക്കണമെന്നും പറഞ്ഞു. വേഗം കുറച്ച്‌ വാഹനമോടിക്കുന്നര്‍ നിര്‍ബന്ധമായും റോഡിന്റെ വലത് ഭാഗത്തുള്ള ട്രാക്ക് മാത്രം ഉപയോഗിക്കണം. പുറകില്‍ നിന്നും ഇടത് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസമുണ്ടാക്കും വിധം വാഹനമോടിച്ചാലും ശിക്ഷ ലഭിക്കും.വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തവരെ പിടികൂടാനായി സ്ഥാപിച്ച റാഡറുകളില്‍ അതിവേഗ ട്രാക്കില്‍ മെല്ലെ പോകുന്ന വാഹനങ്ങളും കുടുങ്ങും


Related News