Loading ...

Home Gulf

അബുദാബിയില്‍ സമൂഹമാധ്യമങ്ങള്‍ വഴി ലഹരി വസ്തുക്കളുടെ പ്രചാരണത്തിന് കടുത്ത ശിക്ഷ

അബുദാബി: സമൂഹ മാധ്യമങ്ങളിലൂടെ മയക്കുമരുന്നുകളെ കുറിച്ച്‌ പ്രചാരണം നടത്തുന്നതും കള്ളക്കടത്തിന് ഇവ ദുരുപയോഗം ചെയ്യുന്നതും വധശിക്ഷയുള്‍പ്പടെയുള്ള കടുത്ത നിയമനടപടികള്‍ക്ക് വിധേയമാണെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പു നല്‍കി .

പൊതുജനങ്ങളുടെ സഹകരണം ഉറപ്പു വരുത്തി , സമൂഹ്യ മാധ്യമങ്ങളിലൂടെ മയക്കു മരുന്നുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയത് .യുവജനങ്ങളെ ഈ ബാധയില്‍ നിന്നും രക്ഷിച്ചെടുക്കുക മാത്രമല്ല സമൂഹത്തില്‍ സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പു വരുത്തുന്നതിനുമാണ് ഈ നീക്കങ്ങളെന്നു പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു

1995 ലെ ഫെഡറല്‍ നിയമം അനുസരിച്ച്‌ മയക്കുമരുന്നുകളും മറ്റു ലഹരിപദാര്‍ഥങ്ങളും കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും കള്ളക്കടത്തിലൂടെ കൈമാറുന്നതും വധശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യമാണ്. à´‡à´¤àµ‡ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 36 അനുസരിച്ചു ഇത്തരം കുറ്റകൃത്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ദിര്‍ഹം പിഴയും തടവും ലഭിക്കാവുന്ന നടപടിയാണ് .

Related News