Loading ...

Home Gulf

സൗദിയില്‍ ഇൻകം ടാക്‌സ് ഉടൻ നടപ്പാക്കില്ലെന്ന് അധികൃതര്‍

സൌദി അറേബ്യയില്‍ ഇൻകം ടാക്‌സ് ഉടൻ നടപ്പാക്കാൻ ഉദ്ദേശമില്ലെന്ന് സൗദി ധനകാര്യ മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മന്ത്രി പറഞ്ഞു. മതിയായ പഠനത്തിനും മുന്നൊരുക്കത്തിനും ശേഷം പ്രാബല്യത്തില്‍ വരുത്താനാണ് പദ്ധതി. എന്നാൽ വരുമാനത്തിന് ടാക്‌സ് ഏർപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പു വർഷത്തിലും 2021ലും രാജ്യത്ത് കൂടുതൽ കമ്പനികൾ ഓഹരി മേഖലയിൽ ഇറക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. സൗദി ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ ആവശ്യത്തിന് പണമുണ്ട് എന്നതിനാൽ നിക്ഷേപ മേഖലയിൽ ആശങ്ക നിലനിൽക്കുന്നില്ല.ജി 20 ഉച്ചകോടി എങ്ങനെയായിരിക്കും എന്നത് അന്തിമ തീരുമാനം എടുക്കാൻ സമയമായിട്ടില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Related News