Loading ...

Home Gulf

നിബന്ധനകളോടെ ഹജ്ജിന് തുടക്കം

റിയാദ്: ചരിത്രത്തിലാദ്യമായി അപൂര്‍വ്വതകള്‍ നിറഞ്ഞ ഹജ്ജിന് ഇന്നലെ തുടക്കമായി. വര്‍ഷംതോറും 25 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുത്തിരുന്ന ഹജ്ജില്‍ ഇക്കുറി ആയിരത്തോളം പേരാണ് പങ്കെടുക്കുന്നത്. 160 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇന്നലെ മിനായിലേക്ക് പോയി. ഇവര്‍ ഒരാഴ്ച മുമ്ബേ മക്കയിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. 30 ഓളം ഇന്ത്യക്കാരും സംഘത്തില്‍ ഉള്‍പ്പെടുന്നു.ജൂണ്‍ 23നാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിബന്ധനകളോടെ ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ഇക്കുറി ഹജ്ജില്‍ പങ്കെടുക്കാനാവൂ എന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചത്. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും ഹജ്ജ് നടത്താനാവും.

Related News