Loading ...

Home Gulf

ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് മടങ്ങാന്‍ വഴി തെളിയുന്നു

കു​വൈത്ത്​ സിറ്റി: വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് മടങ്ങാന്‍ വഴി തെളിയുന്നു. ആഗസ്​റ്റ്​ പത്തുമുതല്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നല്‍കി. ഇതനുസരിച്ച്‌​ ഇരു രാജ്യങ്ങളിലെയും വിമാനകമ്ബനികള്‍ക്ക്​ പ്രതിദിനം 500 സീറ്റുകള്‍ വീതം അനുവദിക്കും.ഇരുരാജ്യങ്ങളിലെയും വ്യോമയാനവകുപ്പ് മേധാവികള്‍ തമ്മില്‍ ജൂലൈ 28ന്​ നടന്ന വിര്‍ച്വല്‍ യോഗത്തിലാണ് താല്‍ക്കാലിക വിമാന സര്‍വീസ് സംബന്ധിച്ച്‌​ ധാരണയായത്. ഇതി​​െന്‍റ തുടര്‍ച്ചയായി ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് അംഗീകരിച്ചതോടെയാണ് താല്‍ക്കാലികമായെങ്കിലും വിമാന സര്‍വീസ് ആരംഭിക്കുന്നതിന്​ വഴി തെളിഞ്ഞത്.ഇന്ത്യയിലെ വിജയവാഡ, ഗയ, ന്യൂദല്‍ഹി, അമൃതസര്‍, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്‌പൂര്‍, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ഓരോ രാജ്യത്തിനും അനുവദിക്കപ്പെട്ട സീറ്റുകള്‍ അതത് രാജ്യത്തെ വ്യോമയാന വകുപ്പാണ് വിമാനകമ്ബനികള്‍ക്കു വീതിച്ചു നല്‍കുക.കുവൈത്ത് എയര്‍വേയ്സിന് 300 സീറ്റുകളും, ജസീറ എയര്‍വേയ്സിന് 200 സീറ്റുകളും എന്ന തോതിലാണ് കുവൈത്ത് ഡി.ജി.സി.എ സീറ്റുകള്‍ വീതിച്ചത്. കുവൈത്തില്‍ താമസാനുമതിയുള്ള ഇന്ത്യക്കാര്‍, ഇന്ത്യയില്‍ കഴിയുന്ന കുവൈത്ത് പൗരന്മാര്‍ എന്നിവര്‍ക്ക് കുവൈത്തിലേക്ക്​ യാത്ര ചെയ്യാം. ഇന്ത്യയിലേക്ക് പ്രവേശനാനുമതി ഉള്ള കുവൈത്ത് പൗരന്മാര്‍, കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയിലേക്ക്​ പോവാന്‍ കഴിയുക. എയര്‍ലൈന്‍സുകള്‍ക്ക്​ വെബ്സൈറ്റുകള്‍ വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് വില്പന നടത്താനും കരാര്‍ അനുമതി നല്‍കുന്നുണ്ട്.

Related News