Loading ...

Home Gulf

അബൂദബിയിലേക്ക്​ വിസിറ്റിങ്​ വിസക്കാര്‍ക്ക്​ പ്രവേശനമില്ല

അബൂദബി: റസിഡന്‍റ്​ വിസയുള്ളവര്‍ക്ക്​ മാത്രമെ അബൂദബി വിമാനത്താവളത്തി​ലേക്ക്​ യാത്ര ചെയ്യാന്‍ അനുമതി നല്‍കുകയുള്ളു എന്ന്​ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. യു.എ.ഇ ഫെഡറല്‍ ​അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റിയുടെ നിര്‍ദേശ പ്രകാരമാണ്​ നിയന്ത്രണം.ഇതോടെ, സന്ദര്‍ശക വിസക്കാര്‍ക്ക്​ അബൂദബി വിമാനത്താവളത്തിലേക്ക്​ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാരുടെ യാത്ര ഇതുമൂലം മുടങ്ങിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ എയര്‍ഇന്ത്യ ഔദ്യോഗികമായി സ്​ഥിരീകരിച്ചത്​.മറ്റ്​ വിമാനക്കമ്ബനികള്‍ ഇക്കാര്യത്തില്‍ നിലപാട്​ അറിയിച്ചിട്ടില്ല. എങ്കിലും, ഫെഡറല്‍ അതോറിറ്റിയുടെ നിര്‍ദേശമായതിനാല്‍ വി​സിറ്റിങ്​ വിസക്കാര്‍ അബൂദബി വഴിയുള്ള യാത്ര ഒഴിവാക്കുന്നതാണ്​ നല്ലത്​.

Related News