Loading ...

Home Gulf

റിയാദില്‍ പഴയ കെട്ടിടം തകര്‍ന്ന്​ മലയാളി ഉള്‍പ്പെടെ രണ്ട്​ ഇന്ത്യാക്കാര്‍ മരിച്ചു

റിയാദ്​: റിയാദ്​ നഗരത്തി​െന്‍റ തെക്ക്​ പടിഞ്ഞാറന്‍ ഭാഗമായ അതീഖയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ്​ മലയാളിയുള്‍പ്പെടെ രണ്ട്​ ഇന്ത്യാക്കാര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.നഗരത്തിലെ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയില്‍ പച്ചക്കറി മാര്‍ക്കറ്റിന്​ സമീപം ചൊവ്വാഴ്​ച രാത്രി 11.30നുണ്ടായ സംഭവത്തില്‍ പാലക്കാട് എലുമ്ബിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്​. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തകര്‍ന്നുവീണ കെട്ടിട അവശിഷ്​ടങ്ങള്‍ക്കടിയില്‍പെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു.
തൊഴിലാളികള്‍ താമസിക്കുന്ന പഴയ മണ്‍ കെട്ടിടമാണ്​ തകര്‍ന്നുവീണത്​. പരിക്കേറ്റവരെ ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ്, പൊലീസ്, റെഡ് ക്രസന്‍റ്​ വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തുകയും അവശിഷ്​ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. ഗുരുതര പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ച മലയാളി മുഹമ്മദിന്‍റെ അനന്തരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Related News