Loading ...

Home Gulf

പാലസ്​തീന്‍ ​പ്രശ്​നം പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തര്‍

ദോഹ:പാലസ്​തീനുമായുള്ള ​പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തര്‍. ഇസ്രായേലുമായി നയതന്ത്രബന്ധം സ്​ഥാപിക്കുന്ന അയല്‍രാജ്യങ്ങളുമായി ഖത്തര്‍ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി ലുല്‍വ ബിന്‍ത്​ റാഷിദ്​ അല്‍ ഖാതിര്‍ പറഞ്ഞു. ബ്ലൂംബര്‍ഗ്​ ന്യൂസുമായി സംസാരിക്കുകയായിരുന്നു അവര്‍.കാര്യങ്ങള്‍ സാധാരണ നിലയില്‍ ആവുക എന്നതല്ല ഫലസ്​തീന്‍ പ്രശ്​നപരിഹാരം. ഫലസ്​തീനികള്‍ നിലവില്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ്​ കഴിയുന്നത്​. രാജ്യമില്ലാത്ത ജനങ്ങള്‍ ആണവര്‍. അവര്‍ ജീവിക്കുന്നത്​ അധിനിവേശത്തിന്​ കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.

ഖത്തറിനെതിരെ മൂന്നുവര്‍ഷമായി തുടരുന്ന ഉപരോധം അവസാനിക്കുന്നതിനുള്ള വഴികള്‍ ഉടന്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. സൗദി, യു.എ.ഇ, ബഹ്​റൈന്‍, ഈജിപ്​ത്​ രാജ്യങ്ങളുടെ നയതന്ത്ര- വാണിജ്യ ഉപരോധത്തിന്‍റെ ഇരയാണ്​ കഴിഞ്ഞ മൂന്ന്​ വര്‍ഷമായി ഖത്തര്‍.ഗള്‍ഫ്​ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഈ വിടവ്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ ഭരണകൂടത്തെ നിരാശപ്പെടുത്തുകയാണ്​. ഇതിനാല്‍ യു.എസ്​ മുന്‍കൈയില്‍ രണ്ടുമാസം മുമ്ബ്​ പുതിയ പ്രശ്​നപരിഹാരചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്​. കുവൈത്തിന്‍റെ നേതൃത്വത്തിലുള്ള മധ്യസ്​ഥ ശ്രമങ്ങള്‍ അന്തിമമായ ഫലത്തില്‍ എത്തിയിട്ടില്ല.മാസങ്ങളായി ദൂതന്‍മാര്‍ ഇതിനായി ഉപരോധരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മടങ്ങുകയും ചെയ്​തുവരികയാണ്​. നിര്‍ണായകമായ ചില മുന്നേറ്റം ഇക്കാര്യത്തില്‍ സംഭവിക്കാം. വരും ആഴ്​ചകളില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ്​ രാജ്യങ്ങള്‍ മുന്നോട്ടുവച്ച 1 ഇന നിബന്ധനകള്‍ക്കപ്പുറത്തേക്ക്​ പ്രശ്​നപരിഹാരചര്‍ച്ചകള്‍ മുന്നോട്ടുപോയിട്ടുണ്ട്​. ആദ്യഘട്ടത്തില്‍ ഇതല്ലായിരുന്നു സ്​ഥിതി. ഉപാധിരഹിതമായ കൂടിയാലോചനകളിലും ചര്‍ച്ചകളിലുമാണ്​ ഖത്തറിന്​ താല്‍പര്യം. ചര്‍ച്ചകളില്‍ എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തേണ്ട ആവശ്യവുമില്ല. അതേസമയം ഏത്​ രാജ്യവുമായാണ്​ ഖത്തര്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന്​ മന്ത്രി വ്യക്​തമാക്കിയില്ല. എന്നാല്‍ ഖത്തര്‍ കരഅതിര്‍ത്തി പങ്കിടുന്ന ഏകരാജ്യമായ സൗദി അറേബ്യയുമായാണ്​ ചര്‍ച്ചകള്‍ നടത്തുന്നത്​ എന്നാണ്​ അറിയുന്നത്​.



Related News