Loading ...

Home Gulf

സൗദിയില്‍ സ്വകാര്യ മേഖലയില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ

സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷാ പദ്ധതിയുമായി സൗദി.പദ്ധതിയുടെ അവസാന ഘട്ടം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ കരാര്‍ പ്രകാരമുള്ള വേതനം കൃത്യസമയത്ത് തന്ന നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. തൊഴിലാളികളുടെ ശമ്ബളം എല്ലാ മാസവും കൃത്യമായി അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഒന്ന് മുതല്‍ നാലുവരെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളാണ് അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. കൃത്യ സമയത്തു വേതനം വിതരണം ചെയ്യാതിരിക്കല്‍, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത വേതനവും അടിസ്ഥാന വേതനവും തമ്മില്‍ വ്യത്യാസം വരുക തുടങ്ങിയവ വേതന സുരക്ഷാ പദ്ധതിപ്രകാരം നിയമ ലംഘനങ്ങളാണ്.

Related News