Loading ...

Home Gulf

പാലസ്തീന്​ ഉറച്ച പിന്തുണ;യു.എന്നില്‍ കുവൈത്ത്​

പാലസ്തീന്‍ വിഷയത്തില്‍ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന് കുവൈത്ത്. പാലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനുള്ള തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുക എന്നതാണ് കുവൈത്തിന്റെ ഉറച്ച നിലപാടെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അല്‍ സബാഹ് വ്യക്തമാക്കി. യു.എന്‍ ജനറല്‍ അസംബ്ലിയുടെ വിര്‍ച്വല്‍ സെഷനില്‍ കുവൈത്ത് അമീറിനെ പ്രതിനിധീകരിച്ചു സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അറബ്സമാധാന പദ്ധതിയുടെ അടിസ്‌ഥാനത്തില്‍ വിഷയത്തില്‍ ശാശ്വത സമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് കുവൈത്ത് ആഗ്രഹിക്കുന്നത്. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും, 1967 നു മുമ്ബുള്ള അതിര്‍ത്തി നിലനിര്‍ത്തി, കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും കുവെെത്ത് ആവശ്യപ്പെട്ടു. ഇതിനു വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും കുവൈത്തിന്റെ പിന്തുണ ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു



Related News