Loading ...

Home Gulf

യു.എ.ഇയില്‍ ഇനിമുതൽ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം

യു.എ.ഇ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം നിയമം നിലവിൽ വന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയ 2020 - ലെ ഫെഡറല്‍ നിയമം ആറ് പ്രകാരമാണിത്. ഇതുപ്രകാരം സ്വകാര്യ മേഖലകളില്‍ ഒരേ തസ്തികയില്‍ ഒരേ തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നല്‍കണം. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് 1980-ലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനും ഇതിലൂടെ കഴിയും. തൊഴില്‍ സ്ഥലങ്ങളിലെ ലിംഗ സമത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുരോഗമനപരമായ നിരവധി തീരുമാനങ്ങളാണ് യു.എ.ഇ ഭരണനേതൃത്വം കൈക്കൊണ്ടുവരുന്നത്.

Related News