Loading ...

Home Gulf

ഇറാന്‍റെ ആയുധ ഉപരോധം തീരാന്‍ ദിവസങ്ങള്‍ മാത്രം;ആശങ്കയോടെ ഗള്‍ഫ് രാജ്യങ്ങള്‍

ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം à´ˆ മാസം 18ന് അവസാനിക്കും. യു.എന്‍ മുഖേന ഉപരോധം ദീര്‍ഘിപ്പിക്കാനുള്ള യു.എസ് നീക്കം പരാജയപ്പെട്ടിരിക്കെ, പുതിയ സാഹചര്യം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.എന്തു വില കൊടുത്തും ഇറാനു മേലുള്ള യു.എന്‍ ആയുധ ഉപരോധം തുടരണമെന്ന ആവശ്യമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുളളത്. അമേരിക്ക ഉള്‍പ്പടെ വന്‍ശക്തി രാജ്യങ്ങള്‍ക്കു മുമ്പാകെ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദവും ജി.സി.സി നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ ഏകപക്ഷീയമായി അമേരിക്ക ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റു വന്‍ശക്തി രാജ്യങ്ങളൊന്നും അതിനെ പിന്തുണച്ചില്ല. 2015ലെ ആണവ കരാര്‍ വ്യവസ്ഥ പ്രകാരം ഒക്ടോബര്‍ 18ന് അവസാനിക്കുന്ന ഉപരോധം നീട്ടുന്നത് ന്യായീകരിക്കാന്‍ പറ്റില്ലെന്നാണ് ഫ്രാന്‍സ് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമാക്കിയത്. ഇറാനു  കൈമാറുന്നതിൽ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള നീക്കവും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ജി.സി.സി നേതൃത്വം വിലയിരുത്തുന്നു. അമേരിക്കയില്‍ നിന്ന് അത്യന്താധുനിക യുദ്ധ വിമാനങ്ങളും മറ്റും ഉറപ്പാക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനും ഗള്‍ഫ് രാജ്യങ്ങള്‍ തിരക്കിട്ട നീക്കത്തിലാണ്. എഫ് 35 യുദ്ധവിമാനങ്ങള്‍ യു.à´Ž.ഇക്ക്  കൈമാറുന്നതിൽ എതിര്‍പ്പില്ലെന്ന് യു.എസ് പ്രസിഡന്‍റ് ട്രംപ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സൗദി, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കൂടുതല്‍ നവീന ആയുധങ്ങള്‍ ലഭ്യമാക്കാന്‍ വന്‍ശക്തി രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണ്.




Related News