Loading ...

Home Gulf

പാക്കിസ്ഥാനില്‍ മദ്രസ്സയില്‍ സ്ഫോടനം ; ഏഴുപേര്‍ മരിച്ചു ; 70 പേര്‍ക്ക് പരിക്ക്

പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍ മദ്രസ്സയില്‍ സ്ഫോടനം . ഏഴുപേര്‍ കൊല്ലപ്പെടുകയും 70 തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്ലാസ്റ്റിക് ബാഗില്‍ സ്ഫോടന വസ്തുക്കള്‍ നിറച്ചാണ് മദ്രസ്സയില്‍ സ്ഫോടനം നടത്തിയതതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാനിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ച ബലൂചിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related News