Loading ...

Home Gulf

സൗദിയിൽ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത അനുസ്മരണ ചടങ്ങിനിടെ ബോംബ് സ്ഫോടനം

ദുബായ്: à´¸à´Šà´¦à´¿à´¯à´¿à´²àµâ€ യൂറോപ്യന്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത സെമിത്തേരിയിലെ ചടങ്ങിനിടെ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ജിദ്ദയില്‍ സ്ഥിതി ചെയ്യുന്ന ഒന്നാം ലോക മഹായുദ്ധ കാലത്തെ അമുസ്‌ലിം സെമിത്തേരിയില്‍ അനുസ്മരണ ചടങ്ങ് നടക്കുന്നതിടെയാണ് സ്ഫോടനം നടന്നതെന്ന് ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സ് ഉള്‍പ്പെടെ യൂറോപ്യന്‍ നയതതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീക്ക് പൗരനാണ്.ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന വാര്‍ഷിക ചടങിനിടെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള നിരവധി കോണ്‍സുലേറ്റുകള്‍ പങ്കെടുത്ത ജിദ്ദയിലെ അമുസ്‌ലിം സെമിത്തേരിയില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്ന് ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. à´­àµ€à´°àµà´¤àµà´µà´µàµà´‚ നീതീകരിക്കാനാവാത്തതുമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സ് അറിയിച്ചു.ഫ്രാന്‍സിനെ ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ബുധനാഴ്ച നടന്ന സ്ഫോടനം. ഒക്ടോബര്‍ 29 ന് ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ഒരു സഊദി പൗരനെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. അതേസമയം സംഭവത്തെ കുറിച്ച്‌ സഊദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related News