Loading ...

Home Gulf

കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍

26 രാജ്യങ്ങളെ ഒഴിവാക്കി കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കി പ്രസിദ്ധീകരിച്ചു. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയൊക്കെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത് നേരത്തെ 49 രാജ്യങ്ങളാണ് കോവിഡ് അപകടസാധ്യത കുറഞ്ഞവയുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓരോ രണ്ടാഴ്ച്ച കൂടുമ്ബോഴും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ലിസ്റ്റ് പുതുക്കുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ ഇന്ന് പുതുക്കി പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്നാണ് 26 രാജ്യങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. ഇത്രയും രാജ്യങ്ങളില്‍ കോവിഡ് അപകടസാധ്യത വീണ്ടും കൂടിയ പശ്ചാത്തലത്തിലാണ് നടപടി. യൂറോപ്യന്‍ മേഖലയില്‍ നിന്ന് ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റഷ്യ എന്നീ രാജ്യങ്ങളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ തായ്വാനാണ് പുറത്തായത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. ആഫ്രിക്കന്‍ മേഖലയില്‍ നിന്നുണ്ടായിരുന്ന അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളെയും ഒഴിവാക്കി. അതെ സമയം തുര്‍ക്കി ഇറാന്‍ ചൈന ന്യൂസിലാന്‍റ് ഓസ്ട്രേലിയ കാനഡ സിംഗപ്പൂര്‍ മലേഷ്യ തുടങ്ങി രാജ്യങ്ങളെല്ലാം പട്ടികയില്‍ തുടരുന്നുണ്ട്. ഇനി രണ്ടാഴ്ച്ചയ്ക്ക്       ശേഷമാണ് ലിസ്റ്റ് പുതുക്കുക. ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന് പകരം ഹോം ക്വാറന്‍റൈന്‍ മതിയെന്നതാണ് പ്രധാന ഇളവ്. അതെ സമയം തിരിച്ചെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റിന് വിധേയമായി നെഗറ്റീവാണെന്ന് തെളിയണം.

Related News