Loading ...

Home Gulf

ഇന്ത്യയുടെ അതിര്‍ത്തി തെറ്റായി ചിത്രീകരിച്ച്‌ പുറത്തിറക്കിയ കറന്‍സി പിന്‍വലിച്ച്‌ സൗദി

റിയാദ്: ഇന്ത്യയുടെ അതിര്‍ത്തികളെ തെറ്റായി ചിത്രീകരിച്ച്‌ സൗദി പുറത്തിറക്കിയ പുതിയ കറന്‍സി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സൗദി കറന്‍സി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. കശ്മീരിനേയും ലഡാക്കിനേയും ഇന്ത്യയില്‍ നിന്നും വേര്‍തിരിച്ച്‌ കാണിച്ച്‌ കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തിയാണ് സൗദി കറന്‍സി പുറത്തിറക്കിയത്. കറന്‍സിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാഡിസറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കറന്‍സി പിന്‍വലിക്കാനും അച്ചടി നിര്‍ത്തിവെയ്ക്കാനും സൗദി തീരുമാനിച്ചത്. സല്‍മാന്‍ രാജാവും ജി 20 ഉച്ചകോടിയുടെ ലോഗോയുമാണ് പുതുതായി പുറത്തിറക്കിയ കറന്‍സിയുടെ ഒരു ഭാഗത്ത് ഉള്ളത്. കറന്‍സിയുടെ മറു വശത്ത് ലോകഭൂപടമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതിലാണ് കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഇതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് സൗദി കറന്‍സി പുറത്തിറക്കിയത്.

Related News