Loading ...

Home Gulf

വിസ കാലാവധി കഴിഞ്ഞവർ ഡിസംബർ 31ന് മുൻപ് രാജ്യം വിടണമെന്ന് യു.എ.ഇ

അബുദാബി: യുഎഇയില്‍ അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനായി പുതിയ മാര്‍ഗ നിര്‍ദേശം നല്‍കി ഐസിഎ. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങുന്നവര്‍ക്ക് വേണ്ടിയാണിത്. ഇവര്‍ക്ക് പിഴ ഒടുക്കാതെ രാജ്യം വിടാനുള്ള നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. വിസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്ന താമസ വിസക്കാര്‍ പാസ്‌പോര്‍ട്ടും യാത്രാ ടിക്കറ്റുമായി നാല് മണിക്കൂര്‍ മുമ്ബെങ്കിലും വിമാനത്താവളത്തില്‍ എത്തിയിരിക്കണം. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ യാത്രയുടെ ആറ് മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദേശം. അബുദാബി, ഷാര്‍ജ, റാസ്സല്‍ഖൈമ വിമാനത്താവളം വഴി പോകുന്നവര്‍ക്കാണ് ഈ നിര്‍ദേശം. അതേസമയം നിരവധി പേര്‍ ഈ നിയമം ഉപയോഗിച്ച്‌ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. പിന്നീട് തിരിച്ചുവരാന്‍ പറ്റുമെന്ന പ്രതീക്ഷയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം ദുബായ് അല്‍ മക്തൂം വിമാനത്താവളം വഴി മടങ്ങുന്നവര്‍ പൊതുമാപ്പ് ആനുകൂല്യത്തിനായി യാത്രയുടെ 48 മണിക്കൂര്‍ മുൻപ് ദുബായ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെടണം. വിസാ കാലാവധി കഴിഞ്ഞവരുടെ ആശ്രിതരുണ്ടെങ്കില്‍ അവരും ഒരേദിവസം തന്നെ രാജ്യം വിടണം.

യുഎഇയില്‍ കോവിഡിന്റെ പശ്ചാത്തലത്തിലാണ് പൊതുമാപ്പിന് സമാനമായ ആനുകൂല്യം പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം ഈ മാസം 31ന് അവസാനിക്കും. യുഎഇയില്‍ ഇന്ന് മാത്രം 1317 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം 655 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അഞ്ച് പേരാണ് മരിച്ചത്. കോവിഡ് ഭേദമായി വിപണി ശക്തമാക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ യുഎഇയില്‍ നടക്കുന്നത്. അതിന്റെ ഭാഗമായി കര്‍ശന സുരക്ഷ തന്നെ രാജ്യത്തുണ്ട്.



Related News