Loading ...

Home Gulf

യുഎഇയിലും കോവിഡ് വാക്‌സിന് അനുമതി

ദുബായ്: ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കി യുഎഇ. 86% ഫലപ്രാപ്തിയുണ്ടെന്നും വാക്‌സിന്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം യുഎഇ ജൂലൈയില്‍ തന്നെ ആരംഭിച്ചിരുന്നു. പിന്നീട് സെപ്റ്റംബറില്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കി. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ നിന്ന് ആശങ്കകള്‍ക്കിടയാക്കുന്ന ഒരു കുഴപ്പങ്ങളും വാക്‌സിനില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വൈറസിനെ 99 ശതമാനം വരെ പ്രതിരോധ ശേഷി കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നും വാക്‌സിന്റെ പരിശോധകര്‍ വ്യക്തമാക്കി.

Related News