Loading ...

Home Gulf

ബഹ്​റൈനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ്​ വാക്​സിന്‍ സൗജന്യം

മനാമ: ബഹ്​റൈനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത്.18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ്​ വാക്​സിന്‍ നല്‍കുന്നത്​.ഇന്നലെ ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്.ദിവസം 5000 -10000 വാക്​സിനേഷനാണ്​ ലക്ഷ്യമിടുന്നത്​.

Related News