Loading ...

Home Gulf

2021ലെ ​പൊ​തു​ബ​ജ​റ്റ്; വ​ന്‍​കി​ട പ​ദ്ധ​തി​ക​ള്‍​ക്കാ​യി 7200 കോ​ടി റി​യാ​ല്‍

ദോ​ഹ: 2021ലെ ​പൊ​തു​ബ​ജ​റ്റി​ന് അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി​യു​ടെ അം​ഗീ​കാ​രം. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ പൊ​തു​ബ​ജ​റ്റ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

19470 കോ​ടി റി​യാ​ലിെന്‍റ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ല്‍ 16010 കോ​ടി റി​യാ​ലിെന്‍റ വ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ ധ​ന​മ​ന്ത്രി അ​ലി ശെ​രീ​ഫ് അ​ല്‍ ഇ​മാ​ദി പ​റ​ഞ്ഞു.​എ​ണ്ണ വി​ല ബാ​ര​ലി​ന് ശ​രാ​ശ​രി 40 ഡോ​ള​ര്‍ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ് പൊ​തു​ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ല്‍ ഇ​മാ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ണ്ണ​വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ രാ​ജ്യ​ത്തിെന്‍റ സ​മ്ബ​ദ്​​വ്യ​വ​സ്​​ഥ​യെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലും സാ​മ്ബ​ത്തി​ക സ​ന്തു​ല​നം നി​ല​നി​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യു​ള്ള​തു​മാ​ണ് പു​തി​യ ബ​ജ​റ്റെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2021ലെ ​ബ​ജ​റ്റി​ല്‍ 19470 കോ​ടി റി​യാ​ലിെന്‍റ ചെ​ല​വാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. 34600 കോ​ടി റി​യാ​ലിെന്‍റ ക​മ്മി ബ​ജ​റ്റാ​ണി​ത്.

ല​ഭ്യ​മാ​യ േസ്രാ​ത​സ്സു​ക​ളി​ല്‍ നി​ന്ന് ക​മ്മി നി​ക​ത്താ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര, അ​ന്ത​ര്‍​ദേ​ശീ​യ ക​ട​പ്പ​ത്ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി അ​വ​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 2022ലെ ​ഫി​ഫ ലോ​ക​ക​പ്പ് പ​ദ്ധ​തി​ക​ള്‍, വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന വി​ക​സ​ന ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍, പു​തി​യ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ബ​ജ​റ്റി​ലു​ള്‍​പ്പെ​ടും. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ള്‍​ക്കും അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ 1740 കോ​ടി റി​യാ​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ 1650 കോ​ടി റി​യാ​ലും ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 2021ല്‍ ​പൂ​ര്‍​ത്തി​യാ​കേ​ണ്ട പ​ദ്ധ​തി​ക​ളു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യെ പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തിെന്‍റ സാ​മ്ബ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണം, വ​ള​ര്‍​ച്ച എ​ന്നി​വ​ക്ക് പി​ന്തു​ണ ആ​വ​ശ്യ​മാ​യ സാ​മ്ബ​ത്തി​ക, വ്യാ​വ​സാ​യി​ക, ലോ​ജി​സ്​​റ്റി​ക്സ്​ മേ​ഖ​ല​ക​ളു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഭ​ക്ഷ്യ​സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നി​വ​ക്കും ബ​ജ​റ്റി​ല്‍ പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍​കി​യ​താ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ശ​മ്ബ​ള, ആ​നു​കൂ​ല്യ വ്യ​വ​സ്​​ഥ​യി​ല്‍ 5790 കോ​ടി റി​യാ​ലാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 2020ലെ ​ബ​ജ​റ്റി​ല്‍ നി​ന്നും 1.9 ശ​ത​മാ​നം കു​റ​വാ​ണി​ത്. 5900 കോ​ടി റി​യാ​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​മേ​ഖ​ല​യി​ല്‍ നീ​ക്കി​വെ​ച്ചി​രു​ന്ന​ത്. കോ​വി​ഡ്-19 പ​ശ്ചാ​ല​ത്ത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ച പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​ണ് ശ​മ്ബ​ള, ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ഇ​ടി​വി​ന് കാ​ര​ണം. നി​ല​വി​ലെ ചെ​ല​വു​ക​ള്‍​ക്കാ​യി 6070 കോ​ടി റി​യാ​ലാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​ല്‍ നി​ന്നും 4.7 ശ​ത​മാ​ന​ത്തിെന്‍റ വ​ര്‍​ധ​ന​വാ​ണ് ഇ​തി​ലു​ണ്ടാ​യ​ത് (5800 കോ​ടി റി​യാ​ല്‍- 2020). പൂ​ര്‍​ത്തി​യാ​യ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ലോ​ക​ക​പ്പ് പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും തു​ട​ര്‍​ച്ച എ​ന്നി​വ​യാ​ണ് ചെ​ല​വ് വ​ര്‍​ധി​ച്ച​തി​ന് പി​ന്നി​ല്‍. ചെ​റു​കി​ട ചെ​ല​വു​ക​ള്‍​ക്കാ​യി 400 കോ​ടി റി​യാ​ലാ​ണ് പു​തി​യ പൊ​തു​ബ​ജ​റ്റ് നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത് 350 കോ​ടി റി​യാ​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, വ​ന്‍​കി​ട പ​ദ്ധ​തി​ക​ള്‍​ക്ക് ഈ ​വ​ര്‍​ഷം നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത് 7210 കോ​ടി റി​യാ​ലാ​ണ്. 9000 കോ​ടി റി​യാ​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പ്ര​ത്യേ​കി​ച്ച്‌ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഗ​താ​ഗ​ത മേ​ഖ​ക​ളി​ലെ​യും ലോ​ക​ക​പ്പ് പ​ദ്ധ​തി​ക​ളി​ലെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​കു​റ​വ് വ​ന്നി​രി​ക്കു​ന്ന​ത്. പൊ​തു​ബ​ജ​റ്റി​ല്‍ 16010 റി​യാ​ലിെന്‍റ വ​ര​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2020ല്‍ 21100 ​റി​യാ​ലിെന്‍റ വ​ര​വാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​ന്ന് എ​ണ്ണ വി​ല ബാ​ര​ലി​ന് 55 ഡോ​ള​ര്‍ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ് ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഈ ​വ​ര്‍​ഷം 40 ഡോ​ള​ര്‍ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ് പൊ​തു​ബ​ജ​റ്റ്.

കോ​വി​ഡ്-19 പ്ര​തി​സ​ന്ധി ക​മ്ബ​നി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തി​നാ​ല്‍ വ​രു​ന്ന വ​ര്‍​ഷം കോ​ര്‍​പ​റേ​റ്റ് നി​കു​തി വ​രു​മാ​ന​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൊ​തു വ​രു​മാ​ന​ത്തി​ല്‍ എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തിെന്‍റ തോ​ത് 24 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും ആ​രം​ഭി​ക്കു​ന്ന​തോ​ടെ വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ത് വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related News